ആശാ വര്‍ക്കര്‍മാരോട് അവഗണന; വ്യാഴാഴ്ച കലക്ട്രേറ്റ് മാര്‍ച്ച് നടത്തും
Aug 1, 2012, 12:49 IST
കാസര്‍കോട്: ആശാവര്ക്കേര്മാരോട് സര്‍ക്കാരും എന്‍.ആര്. എച്ച.എമ്മും അവഗണന കാണിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും ആശാവര്‍ക്കേഴ്സ് യൂണിയന്(സി.ഐ.ടി.യു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് ( National Rural Health Mission) ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 2007ലാണ്. രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ലോകത്തെ തന്നെ ഉയര്‍ന്ന നിരക്കാണ് എന്ന ബോധ്യത്തിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നേരിടേണ്ട ആരോഗ്യ രംഗത്തെ ലക്ഷ്യങ്ങള്‍ ( Millenium Goal) മുന്‍ നിര്‍ത്തിയുമാണ് എന്‍.ആര്. എച്ച്. എം. പ്രവര്‍ത്തിക്കുന്നത്.
1000 ജനനം നടക്കുമ്പോള്‍ 2005ല്‍ 58 കുഞ്ഞുങ്ങള്‍ മരിച്ചുപോയിരുന്നെങ്കില്‍ 2010 ആവുമ്പോഴേക്കും അത് 47 ആയി കുറഞ്ഞു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2005ല്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 254 അമ്മമാര്‍ മരിച്ചുപോയിരുന്നെതെങ്കിലും 2009ല്‍ അത് 212 ആയി കുറഞ്ഞിരിക്കുന്നു. കൂടാതെ പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്തത് കൊണ്ട് ഒരോ വര്‍ഷവും 25 ലക്ഷത്തോളം കുട്ടികളാണ് ഇന്ത്യയില്‍ മരിച്ച് പോകുന്നതെങ്കില്‍ ഇപ്പോള്‍ അതിലും വലിയകുറവ് വന്നിട്ടുണ്ട്.
ജനിനി സുരക്ഷായോജന 113 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായി എന്നതാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തെ ഒമ്പത് ലക്ഷത്തോളം വരുന്ന ആശ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ ഒരു പരിഗണയും നല്‍കിയിട്ടില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ ആശാ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി 2011-ലെ ബജറ്റില്‍ ആശാമാര്‍ക്ക് ഹോണറേറിയം നല്‍കാനായി 11 കോടി രൂപ മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫി.ന്റെ തിരുത്തല്‍ ബജറ്റില്‍ ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 500 രൂപ ഹോണറേറിയം നല്‍കുമെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് 2012 മാര്‍ച്ചില്‍ മാത്രാണ് പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഹോണറേറിയം കുടിശികയായി. ഇതുനല്‍കുന്നതിന് പല നിബന്ധനകളും വെക്കുകയാണ് എന്‍.ആര്.എ്ച്ച്.എം അധികൃതര്‍ ചെയ്യുന്നത്. ഇപ്പോഴും കുടിശിക പൂര്‍ണ്ണമായും നല്‍കാത്ത പല പഞ്ചായത്തുകളും ഉണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മാസത്തിലൊരു ദിവസം നടക്കുന്ന റിവ്യൂ മീറ്റിംഗില്‍ ഹാജരായാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 100 രൂപ ടി.എ. നല്‍കുമായിരുന്നു. ഒരുമാസത്തെ തങ്ങളുടെ പ്രവര്‍ത്തന റിപ്പോട്ട് നല്കാന് സാധാരണഗതിയില്‍ എല്ലാ ആശാവര്‍ക്കര്‍മാരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഏതെങ്കിലും കുടുംബപരമോ, വ്യക്തിപരമോ ആയ (മരണം, രോഗം പോലുള്ള) വിഷമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഈ യോഗത്തില്‍ ഹാജരാകാതിരിക്കാറുള്ളു. ഈ കാരണം പറഞ്ഞുകൊണ്ട്് ഒരു മാസത്തെ മുഴുവന്‍ ഹോണറേറിയവും നല്‍കാത്ത ഉദ്യോഗസ്ഥരുണ്ട്. എന്‍. ആര്.എച്ച്.എം. ഇറക്കിയ സര്‍ക്കുലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ഈ നടപടിക്രമം അടിയന്തിരമായും അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹോണറേറിയം കുടിശികമായ 600 രൂപ മുഴുവനായും സേവനമനുഷ്ടിച്ച മുഴുവന്‍ ആശാമാര്ക്കും ലഭിക്കണമെന്നാണ് ആവശ്യം.
2010 മുതല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് തുഛമായതെങ്കിലും ഒരു തുക ഓണക്കാലത്ത് ഉത്സവബത്തയായി നല്‍കാറുണ്ട്. ആവശ്യ സാധനങ്ങളുടെ കനത്തവില വര്‍ദ്ധനകൂടി പരിഗണിച്ച് ആശാവര്‍ക്കര്‍മാര്‍ക്ക് ഈ വര്‍ഷം 2000 രൂപ ഉത്സവബത്ത നല്‍കണമെന്ന് യൂണിയന് മുഖ്യമന്ത്രിക്ക്രും ധനമന്ത്രിക്കും നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
2012 ഏപ്രില്‍ മുതല്‍ ലഭിക്കാനുള്ള 600 രൂപ ഓണറേറിയവും അടിയന്തിരമായി വിതരണം ചെയ്യണം. അങ്ങേയറ്റം ദാരിദ്രസാഹചര്യത്തില് കഴിയുന്ന ഗ്രാമീണ സ്ത്രീകളാണ് ആശാവര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം നാല് മണിക്കൂര്‍ സേവനമാണ് എന്‍.ആര്.എച്ച്.എല്‍ ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളില്‍ നിന്നും, മറ്റേതെങ്കിലും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ നിന്നും അവരെ തടയാനാണ് തുച്ഛമായ 500 രൂപ ഹോണറേറിയം നല്കി അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
എന്‍.ആര്.എച്ച്.എം. സ്ഥിരം സംവിധാനമാക്കണം. ആശാവര്‍ക്കര്‍മാരെ ആരോഗ്യ പ്രവര്‍ത്തകരായി സ്ഥിരപ്പെടുത്തുകയും സേവനത്തിനനുസൃതമായി വേതനം നല്‍കുകയും വേണം. എല്ലാ ദേശീയ ഗ്രേഡ് യൂണിയനുകളും ഒരുമിച്ചാവശ്യപ്പെട്ടിരിക്കുന്ന ദേശീയ മിനിമം വേതനം ആശവര്‍ക്കര്‍മാര്‍ക്കും ബാധകമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.വി. പ്രസന്നകുമാരി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ.രാജന്, ജില്ലാ പ്രസിഡന്റ് എം. ശാന്താകുമാരി, ജില്ലാ സെക്രട്ടറി ടി. ബിന്ദു എന്നിവര്‍ സംബന്ധിച്ചു.

Keywords: Press meet, Kasaragod, Ashaworker, Collectorate march