Ascension | ജെ സി ഐ ബദിയടുക്ക ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം മെയ് 10ന്
*സോണ്‍ പ്രസിഡന്റ് രജീഷ് ഉദുമ മുഖ്യാതിഥി ആയിരിക്കും
*അബ്ദുല്‍ മഹ് റൂഫ് ടി എം മുഖ്യ പ്രഭാഷണം നടത്തും
കാസര്‍കോട്: (KasargodVartha) ജെ സി ഐ ബദിയടുക്ക ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം മെയ് 10ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജെ സി ഐ വിദ്യാനഗറിന്റെ നേതൃത്വത്തിലാണ് പുതിയ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
സേവന - സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് നല്ലത് തിരികെ നല്‍കാനും ജീവിത രീതികളിലും വ്യക്തി ബന്ധങ്ങളിലും ഉന്നതമായ മാറ്റം വരുത്താനുമുള്ള മികച്ച അവസരമാണ് ജെ സി ഐ ഒരുക്കുന്നത്. മെയ് 10ന് വെള്ളിയാഴ്ച വൈകിട്ട് 6:30ന് ബദിയടുക്ക ഇറ ഹെറിറ്റേജ് റിസോര്‍ടില്‍ കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് പുതിയ ലോമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
സോണ്‍ പ്രസിഡന്റ് രജീഷ് ഉദുമ മുഖ്യാതിഥി ആയിരിക്കും. മുന്‍ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ മഹ് റൂഫ് ടി എം മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങില്‍ സോണ്‍ വൈസ് പ്രസിഡന്റ് യതീഷ് ബല്ലാള്‍, ഇല്യാസ് എഎ, റംല അശ് റഫ്, ശരത് കുമാര്‍, റാശിദ് കെ എച്, സാബിത് ബദിയഡുക്ക, ചന്ദ്രശേഖര എ എന്‍ എന്നിവര്‍ പ്രസംഗിക്കും.
ബദിയടുക്കയില്‍ ആതുര സേവന രംഗത്ത് നിസ്വാര്‍ഥമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഡോക്ടര്‍ ശ്രീനിധി സരളയ, യുവ വ്യവസായി അശ് റഫ് സി എച് എന്നിവരെ പരിപാടിയില്‍ ആദരിക്കും.
മാലിന്യ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ബദിയടുക്ക ടൗണ്‍ ശുചീകരണവും ടൗണിന്റെ മുഖച്ഛായ മാറ്റാന്‍ റോഡ് ഡിവൈഡറുകളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിനും വേണ്ടിയുള്ള 'ക്ലീന്‍ ബദിയടുക്ക ഗ്രീന്‍ ബദിയടുക്ക' പദ്ധതിയുടെ ലോഗോ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സോണ്‍ വൈസ് പ്രസിഡന്റ് യതീഷ് ബല്ലാള്‍, ബദിയടുക്ക ടൗണ്‍ നിയുക്ത പ്രസിഡന്റ് ശരത് കുമാര്‍, വിദ്യാനഗര്‍ ജെ സി ഐ പ്രസിഡന്റ് റംല അശ് റഫ് എം എ എച്, പ്രോഗ്രാം ഡയറക്ടര്‍ റാശിദ് കെ എച്, ബദിയടുക്ക ടൗണ്‍ നിയുക്ത സെക്രടറി സാബിത് ബദിയടുക്ക, ട്രഷറര്‍ ചന്ദ്ര ശേഖര്‍ നാരംപാടി, രാജ് നീലാംബരി, നൗഫല്‍ കുമ്പടാജെ (ഐ ഡിസൈന്‍) എന്നിവര്‍ സംബന്ധിച്ചു.