city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുവൃക്കകളും തകരാറിലായ കുണ്ടംകുഴിയിലെ ആര്‍ടിസ്റ്റ് രാജുമാഷ് ചികിത്സാ സഹായം തേടുന്നു

കുണ്ടംകുഴി: (www.kasargodvartha.com 31/08/2016) ഇരുവൃക്കകളും തകരാറിലായ കുണ്ടംകുഴിയിലെ ആര്‍ടിസ്റ്റ് രാജുമാഷ് ചികിത്സാ സഹായം തേടുന്നു. കലാ - സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്ന ഘട്ടത്തിലാണ് കുണ്ടംകുഴിയില്‍ ഗദ്ദേമൂലയില്‍ താമസക്കാരനായ രാജുവിനെ വൃക്കരോഗം പിടികൂടിയത്.

ചിത്രരചനയില്‍ ചെറുപ്പം മുതലേ താല്‍പര്യം പുലര്‍ത്തിയ രാജു വിദഗ്ദമായ പരിശീലനം നേടുകയും മഹിമ ആര്‍ട്‌സ് എന്ന പേരില്‍ കുണ്ടംകുഴിയില്‍ കലാസ്ഥാപനം നടത്തിവരികയും ചെയ്യുന്നു. കഴിഞ്ഞ 12 വര്‍ഷക്കാലമായി കുണ്ടംകുഴിയില്‍ പ്രവര്‍ത്തിച്ചുവരുന്ന രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ കുട്ടികള്‍ക്ക് ചിത്രകലയില്‍ പരിശീലനം നല്‍കിവരുന്നു. പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണത്തിലും ശില്‍പ നിര്‍മാണത്തിലും രാജുവിന്റെ കഴിവ് ശ്രദ്ധേയമാണ്.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഈ ചെറുപ്പക്കാരന്‍ വൃക്കരോഗത്തിന് ചികിത്സ നടത്തി വരികയാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവയ്ക്കാതെ വേറെ പോംവഴികളില്ല. ശസ്ത്രക്രിയയ്ക്കായി 20ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ ഭാരിച്ച ചിലവുകള്‍ കുടുംബത്തിന് നേരിടേണ്ടിവന്നു. സി പി എം കുമ്പാറത്തോട് ബ്രാഞ്ച് അംഗം, ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാജുവിന്റെ ചികിത്സാ സഹായത്തിനായി സി പി എം കുമ്പാറത്തോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സഹായ സമിതി രൂപവല്‍ക്കരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൃപാജ്യോതി അധ്യക്ഷത വഹിച്ചു. ഈ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി കെ വി കുമാരന്‍ കണ്‍വീനറും ഷെയ്ഖ് ആദം സാഹിബ് ചെയര്‍മാനുമായി യൂണിയന്‍ ബേങ്കിന്റെ പൊയിനാച്ചി ശാഖയില്‍ എസ് ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സഹായങ്ങള്‍ 626602010016347 (IFSC UBIN0562661) എന്ന നമ്പറില്‍ അയക്കാം. ഫോണ്‍ : 9446282581

ഇരുവൃക്കകളും തകരാറിലായ കുണ്ടംകുഴിയിലെ ആര്‍ടിസ്റ്റ് രാജുമാഷ് ചികിത്സാ സഹായം തേടുന്നു

Keywords : Kundamkuzhi, Youth, Treatment, Hospital, Kasaragod, Raju Master.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia