മുക്കുപണ്ട തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍
Jun 29, 2012, 16:20 IST
കാസര്‍കോട്: സ്വര്‍ണാഭരണമെന്ന വ്യാജേന മുക്കുപണ്ടം വില്‍ക്കുന്ന രണ്ടംഗസംഘത്തെ നാട്ടുകാര്‍പിടികൂടി പോലിസിലേല്‍പ്പിച്ചു. നായന്മാറമൂലയില്‍ വ്യാഴാഴ്ചയാണ് തട്ടിപ്പുനടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
പഴയ വെള്ളിനാണയങ്ങള്‍ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചാണ് കടകളില്‍ കയറുന്നത്. പിന്നീട് കരിമണി സ്വര്‍ണ്ണമാലയുണ്ടെന്നും ബന്ധുവിന്റെ ചികിത്സക്ക് അടിയന്തിരമായി പണമാവശ്യമായി വന്നതിനാല്‍ അഡ്വാന്‍സായി കുറച്ചുപണം നല്‍കിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികളെ കബളിപ്പിക്കുന്നത്.
കരിമണി മാലയില്‍ മുത്തുകള്‍ സ്വര്‍ണ്ണത്തിന്റേതും മാല വ്യാജനുമായിരിക്കും. ജ്വല്ലറിയില്‍ കൊണ്ടുപോയാല്‍ മുത്തു ഉരച്ചുനോക്കാന്‍ ആവശ്വപ്പെടും. ഇത് യഥാര്‍ത്ത സ്വര്‍ണമെന്ന് വ്യക്തമാകുന്നതോടെ മാല വാങ്ങുകയും ചെയ്യും. രണ്ടുവര്‍ഷം മുമ്പും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. സംശയം തോന്നിയാണ് വ്യാപാരി കോയമ്മതങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Keywords: Fraud, Kasaragod, Artificial gold, Arrest