Arrested | മാരക ലഹരി മരുന്നായ മെതാഫിറ്റാമിനുമായി 2 യുവാക്കൾ അറസ്റ്റിൽ
Mar 29, 2024, 22:17 IST
കാസർകോട്: (KasargodVartha) കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ മെതാഫിറ്റാമിനുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ജവാദ് (26), അബ്ദുൽ അസീസ് (41) എന്നിവരെയാണ് റേൻജ് എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
ബേള - ചെർക്കള - ബദിയടുക്ക സംസ്ഥാന പാതയിൽ ചെർളടുക്ക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻവശത്ത് വെച്ചാണ് 4.19 ഗ്രാം മെതാഫിറ്റാമിൻ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ എൽ 14 എ ഡി 6743 നമ്പർ കാർ കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കെ ഉണ്ണികൃഷ്ണൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ രാമ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ കുഞ്ഞി, മുരളീധരൻ എന്നിവരും ഉണ്ടായിരുന്നു. കാസർകോട് സർകിൾ ഇൻസ്പെക്ടർ അമൽ രാജ് ഏറ്റെടുത്ത് തുടരന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Two arrested with methamphetamine.