city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ഞായറാഴ്ച 200 വിവാഹങ്ങള്‍ ? പക്ഷേ...

കാസര്‍കോട്: (www.kasargodvartha.com 11.08.2014) കാസര്‍കോട്ട് ഞായറാഴ്ച 200 വിവാഹങ്ങള്‍ നടന്നതായി വാട്ട്‌സ്ആപ്പ് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരണം. ഈ കണക്ക് എത്രമാത്രം ശരിയാണ് എന്നത് അവിടെ നില്‍ക്കട്ടെ. മറ്റുദിവസങ്ങളെ അപേക്ഷിച്ച് ഒരുപാട് വിവാഹങ്ങള്‍ ഞായറാഴ്ച കാസര്‍കോട്ട് നടന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ ഓഡിറ്റോറിയങ്ങളിലും വിവാഹം നടന്നു. ഓഡിറ്റോറിയത്തില്‍ വിവാഹം നടത്താമെന്ന് ഉദ്ദേശിച്ച് ഓഡിറ്റോറിയങ്ങള്‍ കിട്ടാത്തവര്‍ വീടുകളിലും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയും വിവാഹം നടത്തി.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, നീലേശ്വരം, പള്ളിക്കര, ചട്ടഞ്ചാല്‍, പരവനടുക്കം, ചെര്‍ക്കള, മഞ്ചേശ്വരം, ഉപ്പള, കുമ്പള, സീതാംഗോളി, ബദിയഡുക്ക, തളങ്കര, ബോവിക്കാനം, മുള്ളേരിയ, മേല്‍പറമ്പ്, കീഴൂര്‍, ഉദുമ തുടങ്ങി ജില്ലയിലെ മിക്കവാറും സ്ഥലങ്ങളിലെല്ലാം വിവാഹങ്ങളുണ്ടായി. ഒരാള്‍ക്കുതന്നെ പത്തിലേറെ വിവാഹചടങ്ങുകളില്‍ ഒരു ദിവസം ഓടിയെത്തേണ്ട സ്ഥിതിയും ഉണ്ടായി. ചില പ്രമുഖര്‍ക്കാകട്ടെ 20 ഉം 30 ഉം വിവാഹങ്ങളിലാണ് പങ്കെടുക്കാനുണ്ടായിരുന്നത്.

വിവാഹച്ചടങ്ങുകളിലെ ആര്‍ഭാടത്തിനും ധൂര്‍ത്തിനും എവിടെയും കുറവ് കണ്ടില്ല. ഉള്ളവനും ഇല്ലാത്തവനും കടംവാങ്ങിയും അല്ലാതെയും മക്കളുടെ വിവാഹം കൊഴുപ്പിച്ച കാഴ്ചയാണ് എല്ലായിടത്തും കണ്ടത്. വരനെ ആനയിച്ചുകൊണ്ടുള്ള ബൈക്ക് റൈസും പതിവുപോലെ പലയിടത്തും നടന്നതായും റിപോര്‍ട്ടുണ്ട്.

ജ്വല്ലറി ഉടമകളുടെ കച്ചവട തന്ത്രമാണ് പല വിവാഹങ്ങളുടെയും മോടിക്ക് പിറകിലെന്ന് ഇതുസംബന്ധമായി വാട്ട്‌സ് ആപ്പില്‍ നടന്ന ചര്‍ച്ചയില്‍ ചിലര്‍ ആരോപിച്ചു. സ്വര്‍ണാഭരണങ്ങള്‍ കടമായും ചില ഓഫറുകള്‍ വഴിയും നല്‍കി വിവാഹങ്ങളെ കൊഴുപ്പിക്കാന്‍ അവര്‍ തന്ത്രം മെനയുകയാണത്രെ. അതേസമയം ചില ജ്വല്ലറി ഉടമകളെങ്കിലും നിര്‍ധനരുടെ വിവാഹത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. വിവാഹ ധൂര്‍ത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന ചില നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സ്വന്തം കാര്യത്തിലെത്തുമ്പോള്‍ ധൂര്‍ത്തില്‍ ഒട്ടും കുറവ് വരുത്തിക്കാണുന്നില്ല. യഥേഷ്ടം കല്യാണ മണ്ഡപങ്ങള്‍ ഉള്ളപ്പോള്‍ തന്നെ പന്തലിനും മറ്റും ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത് നിത്യസംഭവാണ്. ചുരുങ്ങിയത് അമ്പതോളം വിഭവങ്ങളടങ്ങിയ ഭക്ഷണവും മിക്ക വിവാഹങ്ങളിലും ഉണ്ടാകുന്നു. ഓരേസമയത്ത് തന്നെ ഇരുവീടുകളിലും പോക്കുവരവുകളുടെ പേരില്‍ ഭക്ഷണം ഒരുക്കുകയും ചെയ്യുന്നു.

ഇത്തരം വിവാഹങ്ങളിലൊക്കെ മാംസാഹാരം ഉള്‍പെടെ ഭക്ഷണം പാഴാക്കുന്നതും പതിവാണ്. അനാചാരങ്ങള്‍ക്കും ധൂര്‍ത്തിനെതിരെയുമുള്ള പരിപാടികള്‍ പോലും പലപ്പോഴും ധൂര്‍ത്തിന്റെ വിളംബര പരിപാടിയായി മാറുകയാണ്.

കാസര്‍കോട്ട് 200 വിവാഹങ്ങള്‍ ഒറ്റ ദിവസം നടന്നു എന്ന വാട്ട്‌സ് ആപ്പ്  ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരണം വന്‍ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വിവാഹങ്ങളുടെ എണ്ണത്തിലല്ല, അവയുടെ ലാളിത്യത്തിലാണ് ചര്‍ച്ച വേണ്ടിയിരുന്നത്. അത് എന്തുകൊണ്ടോ ചര്‍ച്ചാവിധേയമാവുന്നില്ല. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി നാട്ടില്‍ വിവാഹങ്ങള്‍ നടക്കുന്നു. ജനനവും മരണവും അതുപോലെ നടക്കുന്നുണ്ടല്ലോ.

ഏതായാലും ഇനിയുള്ള ചര്‍ച്ചകള്‍ അതിലേക്ക് നയിക്കുമെന്ന് ആശിക്കാം...

കാസര്‍കോട്ട് ഞായറാഴ്ച 200 വിവാഹങ്ങള്‍ ? പക്ഷേ...


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia