city-gold-ad-for-blogger

കരസേന റിക്രൂട്ട്മെന്റ് റാലി കാസര്‍കോട്ട് ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.05.2014)  വിദ്യാനഗര്‍ മുന്‍സിപ്പാല്‍ സറ്റേഡിയത്തില്‍ കരസേന റിക്രൂട്ട്‌മെന്റ് തുടങ്ങി. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലേയും മാഹി, ലക്ഷദ്വീപ്‌, കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആയിരത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് കരസേനാ റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കുന്നത്. 25 വരെയാണ് റാലി നടക്കുന്നത്.

സോല്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ക്ലര്‍ക്ക്, സ്‌റ്റോര്‍ കീപ്പര്‍, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്‌സ്മാന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ സംയുക്തമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 3,000 പേരെയാണ് പുതുതായി കരസേനയിലേക്ക് നിയമിക്കുന്നത്.

റാലിയില്‍ പങ്കെടുക്കാനായി ഞായറാഴ്ച്ച രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ നിന്നായി ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട്ടെത്തിയിരുന്നു. നഗരത്തിലെ വിവിധ ലോഡ്ജുകളിലാണ് ഇവര്‍ താമസിച്ചത്. അതേസമയം കരസേന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ മധ്യവര്‍ത്തികള്‍ക്ക് പണം നല്‍കരുതെന്നും റിക്രൂട്ട്‌മെന്റില്‍ ഇവര്‍ക്ക് യാതൊരു പങ്കുമില്ലന്നും ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡയറക്ടര്‍ അറിയിച്ചു.

കരസേന റിക്രൂട്ട്മെന്റ് റാലി കാസര്‍കോട്ട് ആരംഭിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Army, start, Recruitment, Recruitment-rally.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia