city-gold-ad-for-blogger

ആരിക്കാടി ടോൾ പ്ലാസ: കോടതി വിധിക്ക് കാക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Construction work in progress at Arikkady Toll Plaza site.
Photo: Special Arrangement

● നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 50 ശതമാനം പൂർത്തിയായി.
● നിർമ്മാണത്തിനിടെ സ്ഥലത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുതുടങ്ങി.
● തലപ്പാടിക്കും ആരിക്കാടിക്കും ഇടയിൽ കേവലം 20 കിലോമീറ്റർ ദൂരമാണുള്ളത്.
● ടോൾ പ്ലാസ താൽക്കാലികമാണെന്നാണ് അതോറിറ്റിയുടെ വിശദീകരണം.

ആരിക്കാടി: (KasargodVartha) ദേശീയപാത 66-ലെ ആരിക്കാടിയിൽ നിർമ്മിക്കുന്ന ടോൾ പ്ലാസക്കെതിരെ കോടതി നിരീക്ഷണം നിലനിൽക്കെയും, ഈ മാസം 28-ന് അന്തിമ കോടതി വിധി പറയാനിരിക്കേയും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഏകദേശം 50 ശതമാനം ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ സ്ഥലത്ത് വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുതുടങ്ങി. ഇപ്പോഴേ ഗതാഗതക്കുരുക്കെങ്കിൽ, ടോൾ പ്ലാസ തുടങ്ങിക്കഴിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ച് യാത്രക്കാർ ആശങ്കയിലാണ്.

തലപ്പാടി ടോൾ പ്ലാസക്കും ആരിക്കാടിയിൽ നിർമ്മിക്കുന്ന ടോൾ പ്ലാസക്കുമിടയിൽ കേവലം 20 കിലോമീറ്റർ ദൂരമാണ് നിലനിൽക്കുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് ടോൾ പ്ലാസ വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കോടതിയിൽ നൽകിയ ഹർജിയിൽ ഈ മാസം അന്തിമ വിധി പറയും. 

കേന്ദ്രസർക്കാറിന്റെ അനുമതിയോടുകൂടിയാണോ നിർമ്മാണ പ്രവൃത്തികളെന്ന് കോടതി ദേശീയപാത അതോറിറ്റിയോട് ആരാഞ്ഞിരുന്നു. അല്ലെന്ന മറുപടിയാണ് ദേശീയപാത അതോറിറ്റി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിവിധി തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

കേസും, സമരവും, കോടതി നിരീക്ഷണവും തുടരുമ്പോഴും ടോൾ പ്ലാസയുടെ നിർമ്മാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതിൽ എന്തോ ഒരു പന്തികേട് ആക്ഷൻ കമ്മിറ്റി കാണുന്നുണ്ട്. അത് എന്താണെന്നറിയാൻ കോടതി വിധി വരെ കാത്തുനിൽക്കേണ്ടിവരും.

അതിനിടെ, ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമായിട്ടാണ് എന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. ദേശീയപാത രണ്ടാം റീച്ചിലെ ടോൾ പ്ലാസയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ആരിക്കാടിയിലെ ടോൾ പ്ലാസ വഴി ടോൾ പിരിച്ചെടുക്കാനാണ് അതോറിറ്റിയുടെ നീക്കം. 

രണ്ടാം റീച്ചിലെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കാൻ ഇനിയും മാസങ്ങളും, വർഷങ്ങളും വേണ്ടിവന്നേക്കുമെന്ന് സൂചനയുമുണ്ട്. അതുവരെ കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽപുത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ രണ്ട് ടോൾ പ്ലാസ വഴി കടന്നുപോകുമ്പോൾ വൻ തുക നൽകേണ്ടി വരും. ഇതിനെതിരെയാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചതും.

അതിനിടെ, രാജ്യത്തെ 128 ദേശീയപാതകളിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ ഡൽഹി സ്വദേശിയായ അബ്ദുൽ കരീം അൻസാരി എന്നയാൾ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി ദേശീയപാത അതോറിറ്റിക്ക് നോട്ടീസ് അയച്ചു. 

തലപ്പാടി അടക്കം ദേശീയപാതകളുടെ നിർമ്മാണത്തുക പൂർണ്ണമായും തിരിച്ചുപിരിച്ചിട്ടും ടോൾ പിരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. ഈ കേസ് 2026 ജനുവരി 20-ന് കോടതി പരിഗണിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കാസർകോട്ടെ ടോൾ പ്ലാസ വിഷയത്തിൽ നിങ്ങളുടെ പ്രതികരണം എന്ത്? 

Article Summary: Toll plaza construction at Arikkady, Kasargod, is rapidly progressing despite an ongoing court case challenging its legality due to close proximity to Talapady toll plaza.

#ArikkadyTollPlaza #Kasargod #NationalHighway66 #TollPlazaProtest #NHAI #CourtCase

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia