city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറസ്റ്റിലായ അര്‍ഫാസ് മോഷണത്തില്‍ അഗ്രഗണ്യന്‍; മുംബൈയില്‍ നിന്നും പോലീസ് പൊക്കി കൊണ്ടുവരുന്നതിനിടെ തന്ത്രപരമായി മുങ്ങി, ഒടുവില്‍ കുടുങ്ങിയത് വന്‍ കൊള്ളയ്ക്ക് പദ്ധതിയിടുന്നതിനിടെ

കാസര്‍കോട്: (www.kasargodvartha.com 03.10.2017) കവര്‍ച്ച നടത്തുന്നതിനുള്ള ആയുധങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്ത തളങ്കര ബാങ്കോട് സ്വദേശിയും ദേളി കോളിയടുക്കത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് അര്‍ഫാസ് (22) മോഷണത്തില്‍ അഗ്രഗണ്യന്‍. ബദിയടുക്കയിലെ വീട് കുത്തിത്തുറന്ന് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ അര്‍ഫാസ് മുമ്പ് ഈ കേസില്‍ പോലീസ് പിടിയിലായിരുന്നുവെങ്കിലും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അര്‍ഫാസിനെ മുംബൈയില്‍ നിന്നും പോലീസ് പൊക്കി കൊണ്ടുവരുന്നതിനിടെ യാത്രക്കിടെയാണ് പോലാസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതിനും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി രക്ഷപ്പെട്ടതിനും രണ്ടു കേസുകളാണ് അര്‍ഫാസിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും അര്‍ഫാസിനെതിരെ രണ്ട് കേസുകളുണ്ട്. ഇതിനു പുറമെ മറ്റ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ചകളുമായി അര്‍ഫാസിന് ബന്ധമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നിരവധി കവര്‍ച്ചാ പരമ്പരകള്‍ പുറത്തുവന്നത്. അര്‍ഫാസും സംഘവും ചേര്‍ന്ന് ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ വീട് കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നതായി വ്യക്തമായി.

ഓട്ടോഡ്രൈവറായ ഉദുമയിലെ അശോകന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതും അര്‍ഫാസ് അടങ്ങുന്ന സംഘമാണ്. കോളിയടുക്കത്തെ വാടക ക്വാര്‍ട്ടേഴ്സ് ഉടമയായ സ്ത്രീയെയും വീട്ടുകാരെയും പായസത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വീട് കൊള്ളയടിക്കാന്‍ പദ്ധതിയിട്ട അര്‍ഫാസിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പിടികൂടിയത്. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അര്‍ഫാസിനെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ സംഘത്തില്‍ പെട്ട രണ്ട് സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായ അര്‍ഫാസ് മോഷണത്തില്‍ അഗ്രഗണ്യന്‍; മുംബൈയില്‍ നിന്നും പോലീസ് പൊക്കി കൊണ്ടുവരുന്നതിനിടെ തന്ത്രപരമായി മുങ്ങി, ഒടുവില്‍ കുടുങ്ങിയത് വന്‍ കൊള്ളയ്ക്ക് പദ്ധതിയിടുന്നതിനിടെ


Keywords:  Kasaragod, Kerala, news, Robbery, arrest, Police, case, Robbery-Attempt, Afras and gang plans to attempt robbery in house at Chattanchal; 5 sovereign gold robbed from house at Badiyadukka

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia