അടക്കാ കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കാന്‍ നടപടി വേണം: എന്‍.എ.
Jan 7, 2014, 20:39 IST
കാസര്‍കോട്: കാസര്‍കോട്ടെ അടക്കാ കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കാന്‍ നടപടിവേണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എന്‍.എ.
കാസര്‍കോട് ജില്ലാ കാര്‍ഷിക ഗ്രാമങ്ങളെക്കൊണ്ട് സമ്പന്നമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ ഗ്രാമങ്ങള്‍ക്ക് അനിഷേധ്യമായ സ്ഥാനമാണുണ്ടായിരുന്നത്. നാണ്യവിളകള്‍ പാരമ്പര്യത്തിന്റെ കണ്ണിപൊട്ടാതെ ഉല്‍പാദിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്ത കേരളത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു ഈ ഗ്രാമങ്ങള്‍. ഈ വളര്‍ച്ചക്ക് പ്രധാന കാരണം നിറഞ്ഞുനില്‍ക്കുന്ന കവുങ്ങിന്‍തോപ്പുകളായിരുന്നു. നാണ്യ വിളകളെയും കാര്‍ഷിക വിളകളെയും കീടങ്ങള്‍ അക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അടക്കാ കൃഷിയും കര്‍ഷകനും നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളും അഭിമുഖീകരിക്കാന്‍ തുടങ്ങി. ഈ പ്രശ്‌നങ്ങള്‍ക്ക് മുകളിലാണ് വിലയിടിവും കര്‍ഷകന് അഭിമുഖീകരിക്കേണ്ടിവരുന്നത്.
രാജ്യത്ത് അടക്കാ ഉല്‍പ്പാദനത്തിന്റെ എഴുപത് ശതമാനവും കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമാണ്. ഇതില്‍ ഗണ്യമായ ഭാഗം കാസര്‍കോട്ടാണ്. വിലത്തകര്‍ച്ചയുടെയും കടക്കെണിയുടെയും നടുവില്‍പ്പെട്ട് 2000-07 കാലയളവില്‍ 150 ലേറെ കര്‍ഷകരാണ് കര്‍ണാടകയിലും കേരളത്തിലുമായി ആത്മഹത്യ ചെയ്തത്. കാസര്‍കോട്ടും നിരവധി അടക്കാ കര്‍ഷകര്‍ ജീവനൊടുക്കി.
ശാസ്ത്രം അഭിവൃദ്ധി പ്രാപിച്ചുവെന്ന് പറയുമ്പോഴും രോഗങ്ങളെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ ഇന്നു കാര്‍ഷിക മേഖലയിലുണ്ട്. മണ്ട ചീയ്യലും മഹാളി രോഗവും മൂലം കൃഷി നശിച്ചു ദുരിതങ്ങളുടെ മാറാപ്പ് ചുമക്കുകയും ജില്ലയിലെ അടക്കാ കര്‍ഷകര്‍. നിരന്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്ന കര്‍ഷകന് സാമ്പത്തിക വളര്‍ച്ച ഉണ്ടെങ്കില്‍ മാത്രമേ കൃഷിയില്‍ ഊന്നുവാന്‍ സാധിക്കുകയുള്ളൂ.
കൂനിന്മേല്‍ കുരു എന്ന പോലെയാണ് അടക്കയെ ഇപ്പോള്‍ ഹാനികരമായ വസ്തു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഷകന്റെ ജീവിതത്തെയും വൈവിധ്യമാര്‍ന്ന കാര്‍ഷിക രീതികളെയും നിലനിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണ് കാണണം. അടക്കാ കൃഷിയെ സര്‍ക്കാര്‍ രക്ഷിക്കണം. അടക്കാ കേരളീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ കാലഘട്ടത്തില്‍ അമിതമായി ഉപയോഗിക്കുന്നതുകൊണ്ടാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്. ഒരു നിയമംകൊണ്ടു നിരോധിക്കുന്നത് ജീവിതത്തെ തളര്‍ത്തുവാനേ ഉപകരിക്കുകയുള്ളൂ. നിരോധനമല്ല വേണ്ടത് പ്രബോധനമാണ് ആവശ്യം.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച പ്രഭാകര്‍ കമ്മീഷനും അടക്കാ കര്‍ഷകരുടെ ദുരിതം എടുത്തുപറയുന്നുണ്ട്. 2011 ല്‍ അടക്കാ പാക്കേജ് അനുവദിച്ചിട്ടും നടപ്പായില്ല. അന്നത്തെ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്‍ മഞ്ചേശ്വരത്ത് വെച്ചാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് ശേഷം പത്തു ദിവസത്തിനകം 38 കൃഷി ഭവനുകളില്‍ 7300 കര്‍ഷകരാണ് അപേക്ഷ നല്‍കിയത്. പക്ഷെ നടപടിയുണ്ടായിട്ടില്ല. കവുങ്ങിന് മഹാളി രോഗം ബാധിച്ചതുകാരണം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ 2012-13 ല്‍ തയ്യാറാക്കിയ 18.25 കോടി രൂപയുടെ പദ്ധതിയും പ്രാവര്‍ത്തികമായിട്ടില്ല. എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.

Keywords: Kerala, Kasaragod, N.A Nellikunnu MLA, Arecanut, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752