കവുങ്ങ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍: പ്രതിനിധി സംഘം സോണിയാഗാന്ധിക്ക് നിവേദനം നല്‍കി
Mar 30, 2013, 19:40 IST
കാസര്‍കോട്: ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം യു.പി.എ. അധ്യക്ഷയും എ.ഐ.സി.സി. പ്രസിഡണ്ടുമായ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. അടക്കാ കര്‍ഷകരുടെ 2008 വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടതായി ജില്ലാ കവുങ്ങ് കര്‍ഷക സമിതി വാര്‍ത്താ സമ്മേളനത്തതില്‍ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം കാരണം കര്‍ഷകര്‍ നേരിടുന്ന നാശനഷ്ടങ്ങള്‍, ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച, തൊഴിലാളി ക്ഷാമം, കര്‍ഷകരുടെ കടക്കെണികള്‍ എന്നിവ സംബന്ധിച്ചും നിവേദനത്തില്‍ ചൂണ്ടാക്കാട്ടിയതായും കവുങ്ങ് കര്‍ഷക സമിതി ജില്ലാ പ്രസിഡന്റ് കല്ലഗ ചന്ദ്രശേഖര റാവു അറിയിച്ചു.
കര്‍ഷകരുടെ സ്ഥലപരിധി നോക്കാതെ കടങ്ങള്‍ എഴുതിത്തള്ളുക, ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ കവുങ്ങ് കൃഷിയെ ഉള്‍പെടുത്തുക, ഇന്‍ഷുറന്‍സ് ഏര്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.
ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് സോണിയാ ഗാന്ധി അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ചെര്‍ക്കളം അബ്ദുള്ള, പി. ഗംഗാധരന്‍ നായര്‍, കെ. നീലകണ്ഠന്‍, കല്ലഗ ചന്ദ്രശേഖര റാവു എന്നിവരാണ് നിവേദനം നല്‍കിയ സംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കല്ലഗ ചന്ദ്രശേഖര റാവുവിന് പുറമെ എം. കുഞ്ഞമ്പു നമ്പ്യാര്‍, ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, പക്കീരഷെട്ടി എന്നിവരും പങ്കെടുത്തു.
Keywords : Kasaragod, DCC, Kerala, Sonia Gandhi, Areca Farmers, Memorandum, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.