ഷെഡിന്റെ പൂട്ട് തകര്‍ത്ത് ആറര ക്വിന്റല്‍ അടക്ക കവര്‍ന്നു
Sep 10, 2017, 18:52 IST
ബദിയടുക്ക: (www.kasargodvartha.com 10.09.2017) വീടിനടുത്തുള്ള ഷെഡ്ഡിന്റെ പൂട്ട് തകര്‍ത്ത് ആറര ക്വിന്റല്‍ അടക്ക കവര്‍ച്ച ചെയ്തു. ബദിയടുക്ക പെര്‍ഡാല നാലപ്പാട് മൊയ്തീന്‍ കുട്ടിയുടെ വീടിന് സമീപത്തെ ഗോഡൗണില്‍ നിന്നാണ് പത്തുചാക്കുകളിലായി സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ചത്. ആറര ക്വിന്റല്‍ തൂക്കംവരുന്ന അടക്കയ്ക്ക് 1,78,000 രൂപ വിലവരും.
മൊയ്തീന്‍കുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം വൈകുന്നേരം വീടുപൂട്ടി കര്‍ണാടകയിലെ ബന്ധുവീട്ടില്‍പോയിരുന്നു. ശനിയാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Robbery, Areca nuts robbed from shed
Keywords: Kasaragod, Kerala, news, Badiyadukka, Robbery, Areca nuts robbed from shed