city-gold-ad-for-blogger

നികുതി വെട്ടിച്ച് ഊടുവഴികളിലൂടെ കടത്തുകയായിരുന്ന 2 ലോഡ് അടയ്ക്ക പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 20/09/2016) കേരളത്തില്‍ നിന്നും കര്‍ണാടക ഭാഗത്തേക്ക് നികുതി വെട്ടിച്ചു കടത്തിയ 1,19,190 രൂപ വിലവരുന്ന ആറര ടണ്‍ അടയ്ക്ക പിടികൂടി. പെര്‍ള വാണിജ്യനികുതി ചെക്‌പോസ്റ്റ് ഒഴിവാക്കി കുര്യടുക്ക - നടുബയല്‍ വഴിയുള്ള ഊടു വഴിയിലൂടെ രണ്ടു ലോറികളിലായായിരുന്നു കള്ളകടത്ത്.

നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡുകളുടെ സാന്നിധ്യം അറിയാനും അത് കള്ളക്കടത്ത് സംഘങ്ങളെ അതാത് സമയം അറിയിക്കാനുമായി രാപകല്‍ മാഫിയാ സംഘങ്ങള്‍ കാവല്‍ നില്‍ക്കുന്ന ജില്ലയിലെ കുപ്രസിദ്ധമായ ഊടുവഴിയാണിത്. കള്ളക്കടത്തു തടയുന്നതിനായി വാണിജ്യ നികുതി വകുപ്പ് പ്രത്യേക സ്‌ക്വാഡുകളെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്നു. പെര്‍ള ചെക്ക്‌പോസ്റ്റു വെട്ടിച്ചു ഊടുവഴിയിലൂടെ കള്ളക്കടത്തു നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വാണിജ്യ നികുതി ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അടയ്ക്ക പിടികൂടിയത്.

പിടികൂടിയ രണ്ടു ലോറികളും ചരക്കും വാണിജ്യനികുതി ഇന്റലിജന്‍സ് ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ പി സി ജയരാജന്റെ മുമ്പാകെ ഹാജരാക്കി. മൂന്നു ലക്ഷം രൂപ റീഡംപ്ഷന്‍ ഫീസ് അടച്ചതിനാല്‍ വാഹനവും ചരക്കും ഉടമകള്‍ക്ക് വിട്ടുകൊടുത്തു. ചെക്ക്‌പോസ്റ്റ് വെട്ടിച്ചു ഊടുവഴിയിലൂടെ കര്‍ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയെ സ്വകാര്യ വാഹനത്തില്‍ പിന്തുടര്‍ന്നാണ് സ്‌ക്വാഡ് പിടികൂടിയത്.

ഇന്റലിജന്‍സ് ഓഫീസര്‍ നാരായണന്‍ കൊളത്തൂര്‍, ഇന്‍സ്‌പെക്ടര്‍മാരായ പി വി രത്‌നാകരന്‍, ഒ ദാമോദരന്‍, മുഹമ്മദ് സാലി, ഡ്രൈവര്‍മാരായ രതീഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നികുതി വെട്ടിച്ച് ഊടുവഴികളിലൂടെ കടത്തുകയായിരുന്ന 2 ലോഡ് അടയ്ക്ക പിടികൂടി

Keywords : Tax, Lorry, Fine, Kasaragod, Perla, Check Post, Areca nut, Intelligence.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia