യു എ ഇയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനക്ക് ഓര്‍മശക്തി നഷ്ടമായി; ആശുപത്രിയില്‍ നിന്ന് യുവതിയെ വീട്ടിലെത്തിച്ചു
Oct 26, 2017, 21:13 IST
രാജപുരം: (www.kasargodvartha.com 26.10.2017) യു എ ഇയിലെ റാസല്‍ ഖൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊട്ടോടിയിലെ അര്‍ച്ചനക്ക് ഓര്‍മശക്തി നഷ്ടമായി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അര്‍ച്ചനയെ ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. വീട്ടിലെ അന്തരീക്ഷവും ബന്ധുക്കളുടെയും സാമീപ്യവും അര്‍ച്ചനയുടെ ഓര്‍മശക്തി വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് 10 ദിവസത്തേക്ക് അര്‍ച്ചനയെ വീട്ടിലേക്ക് മാറ്റിയത്.
അര്‍ച്ചനയുടെ ഉപബോധ മനസ് എല്ലാം അറിയുന്നുണ്ടെങ്കിലും ആരെയും തിരിച്ചറിയാനോ പ്രതികരിക്കാനോ സാധിക്കുന്നില്ല. വീട്ടിലെ അന്തരീക്ഷത്തില്‍ ഇതിന് കാര്യമായ മാറ്റം ഉണ്ടാവുമെന്നാണ് ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും പ്രതീക്ഷ. കഴിഞ്ഞ മാര്‍ച്ച് 26ന്അവധിക്കാലം ആഘോഷിക്കാനാണ് അര്‍ച്ചനയും മക്കളും ഗള്‍ഫിലെത്തിയത്. ഏപ്രില്‍ ആറിന് റാസല്‍ഖൈമ കെ എഫ് സി ക്ക് മുന്നില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ഭര്‍ത്താവ് ശശിധരനും മക്കളായ ശശിനക്കും അശ്വജിത്തിനുമൊപ്പം പോകുമ്പോഴാണ് അമിത വേഗതയില്‍ വന്ന വാഹനം തട്ടി അര്‍ച്ചനക്ക് ഗുരുതരമായി പരിക്കേറ്റത്.
റാസല്‍ഖൈമയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം മെയ് ഒന്നിന് അര്‍ച്ചനയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് അര്‍ച്ചനയെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഇവിടെ നിന്നും ഓഗസ്റ്റ് നാലിനാണ് മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ന്യൂറോ വിദഗ്ധന്‍ ഡോ. ജിയോബര്‍ ലോബോയുടെ നേതൃത്വത്തിലാണ് അര്‍ച്ചനയെ ചികിത്സിക്കുന്നത്.
Related News: ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരം; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം കണ്ണീര്‍ കയത്തില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : UAE, Accident, Treatment, Hospital, News, House, Kasaragod, Kanhangad, Archana.