city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Monuments | കൂടോലിലെയും കാളാംമുലയിലെയും മഹാശിലാ സ്മാരകങ്ങൾ പുരാവസ്തു ഗവേഷകൻ സന്ദർശിച്ചു ​​​​​​​

archaeologist visited the mahashila monuments

ജില്ലയിലെ മഹാ ശിലാസ്മാരകങ്ങൾ പഠനവിധേയമാക്കിയാൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ള പ്രദേശത്തിൻ്റെ ചരിത്രപരമായ പ്രത്യേകതകൾ കൂടുതൽ മനസിലാക്കാൻ സാധിക്കുമെന്നും ഡോ. അജിത്ത് കുമാർ

 

നീലേശ്വരം: (KasaragodVartha) കൂടോലിലെയും കാളാംമുലയിലെയും മഹാശിലാസ്മാരകങ്ങൾ (Mahashila monuments) പ്രശസ്ത പുരാവസ്തു ഗവേഷകനും (Archaeologist) കേരള സർവകലാശാല പുരാവസ്തു വകുപ്പ് മുൻ മേധാവിയുമായ ഡോ. അജിത്ത് കുമാർ (Ajit Kumar) സന്ദർശിച്ചു. കൂടോലിലേയും കാളാം മൂലയിലെയും ചരിത്ര ശേഷിപ്പുകൾ മഹാശിലാ കാലഘട്ടത്തിലെ അനുഷ്ഠാനങ്ങളെയും സാമൂഹ്യ ജീവിതത്തെയും കുറിച്ച് വ്യക്തമായ തെളിവുകൾ നൽകുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയധികം കാൽക്കുഴികൾ കേരളത്തിൽ (Keralam) മറ്റെവിടെയും കാണപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (Archaeological Survey of India) ജില്ലയിലെ മഹാ ശിലാസ്മാരകങ്ങൾ പഠനവിധേയമാക്കിയാൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ള പ്രദേശത്തിൻ്റെ ചരിത്രപരമായ പ്രത്യേകതകൾ കൂടുതൽ മനസിലാക്കാൻ സാധിക്കുമെന്നും ഡോ. അജിത്ത് കുമാർ കൂട്ടിച്ചേർത്തു.

ചരിത്ര ഗവേഷകരും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ അധ്യാപകരുമായ ഡോ. നന്ദകുമാർ കോറോത്ത്, സി പി രാജീവൻ, ഡോ. എ എം.അജേഷ്, പ്രദേശിക പുരാവസ്തു  നിരീക്ഷകൻ സതീശൻ കാളിയാനം എന്നിവരും ഡോ. അജിത്ത് കുമാറിൻ്റെ കൂടെ ഉണ്ടായിരുന്നു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia