city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടതിയും സര്‍ക്കാരും പറഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ്

കാസര്‍കോട്: (www.kasargodvartha.com 27/11/2015) കോടതിയും സര്‍ക്കാരും പറഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്തിന് തൊട്ടുപിന്നലെയാണ് ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ കൂടുതലുള്ള ബെള്ളൂരില്‍ 60 പേര്‍ക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിരുന്നു. ഇതിനിടയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നല്‍കിയ ഹരജിയില്‍ ഒക്ടോബര്‍ 29ന് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിവിധി ലംഘിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ച ബാങ്കുള്‍ കോടതി വിധി ലംഘിക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് ആരോപണം.

ഹൈക്കോടതി ഉത്തരവിട്ടിട്ടും ജപ്തി നടപടികളുമായി ചില ബാങ്കുകള്‍ നടപടി സ്വീകരിച്ചതോടെ ഉത്തരവിന്റെ പകര്‍പ്പു സഹിതം ജപ്തി നടപടികള്‍ നിത്തിവക്കണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ക്കും സഹകരണ ജോയിന്റ്് രജിസ്ട്രാര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതൊന്നും ബാധകമല്ലെന്ന രീതിയില്‍ പല ബാങ്കുകളും ഇപ്പോഴും ജപ്തി ഭീഷണിയും ദുരിതബാധിതര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

കേരള ഗ്രാമീണ ബാങ്കിനും ബെള്ളൂര്‍ സര്‍വീസ് സഹകരണബാങ്കിനുമെതിരെയാണ് ദുരിതബാധിതര്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ദുരിത ബാധിതരില്‍ പലര്‍ക്കും വ്യാഴാഴം, വെള്ളി ദിവസങ്ങളിലാണ് നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന്കാണിച്ച് ദുരിതബാധിതര്‍ ജില്ലാ കലക്ടറേയും മറ്റും സമീപിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹാരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ കുറ്റത്തിന് ബാങ്കുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സംഘടനകളും ദുരിതബാധിതരും.

അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഹൈക്കോടതി ഉത്തരവ് മറികടന്ന് ജപ്തിനോട്ടീസ് അയച്ചതിനെകുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജപ്തിനടപടികള്‍ നിര്‍ത്തിവെക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ദുരിതബാധിതര്‍ക്ക് നോട്ടീസയച്ച് ബാങ്കുകളുടെ കടബാധ്യതതീര്‍ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന തന്ത്രമാണ് ബാങ്കുകള്‍ പ്രയോഗിക്കുന്നതെന്നാണ് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
കോടതിയും സര്‍ക്കാരും പറഞ്ഞിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ്

Keywords: Oommen Chandy, Endosulfan, Kasaragod, High Court, Japthi Notice, Arbitration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia