അക്വാട്ടിക് തെറാപ്പി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
Apr 11, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2016) കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓര്‍ഡിനേഷന്‍ (കെ എ പി സി) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിസിയോതെറാപ്പിയിലെ നൂതന വിഭാഗമായ അക്വാട്ടിക് തെറാപ്പിയില്‍ ചെര്‍ക്കള ഐ എ പി ടി റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ക്ലാസുകള്‍ക്ക് ഇന്റര്‍നാഷണല്‍ ട്രെയിനറായ ഡോ. പ്രശാന്ത് നേതൃത്വം നല്‍കി.
കേരളത്തിലെയും കര്‍ണാടകത്തിലെയും വിവിധ ഭാഗങ്ങളില്‍ നിന്നും 150 ഓളം ഫിസിയോതെറാപ്പിസ്റ്റുകള്‍ പങ്കെടുത്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ചിത്ര രമേശ് അധ്യക്ഷത വഹിച്ചു. പ്രഭ മോഹന്‍, സുന്ദര്‍ സ്വാഗത്, റെഷിന്‍, രാധിക ഭക്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സതീഷ് കെ തോമസ് സ്വാഗതവും ഫയാസ് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Health, Class, Inauguration, Cherkala, Workshop, Aquatic Therapy.