city-gold-ad-for-blogger

Approval | തൃക്കരിപ്പൂരിന്റെ വികസനത്തിന് വഴിയൊരുങ്ങുന്നു; 2 റെയില്‍വേ മേല്‍പാലങ്ങള്‍ക്കുള്ള അനുമതി ഉടന്‍

Approval for Trikaripur Railway Overbridges Soon
Image Credit: Rajmohan Unnithan, Photo Credit: Facebook/Rajmohan Unnithan

● 10 റെയില്‍വേ പാലങ്ങള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍.
● ദക്ഷിണ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി എംപി നേരിട്ട് ബന്ധപ്പെട്ടു. 
● പദ്ധതി തൃക്കരിപ്പൂരിലെ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമാകും.

കാസര്‍കോട്: (KasargodVartha) തൃക്കരിപ്പൂരിലെ രണ്ട് റെയില്‍വേ മേല്‍പാലങ്ങള്‍ക്കുള്ള (ബീരിച്ചേരി, തൃക്കരിപ്പൂര്‍) അനുമതി ഡിസംബര്‍ 31ന്  ലഭിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ പത്തോളം റെയില്‍വേ പാലങ്ങള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കഴിഞ്ഞ ലോക്സഭാ കാലഘട്ടത്തില്‍ ഇതിനെക്കുറിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. 

എന്നാല്‍ തൃക്കരിപ്പൂരിലെ രണ്ട് മേല്‍പാലങ്ങളുടെ അനുമതിയില്‍ കാല താമസം ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളടക്കം നിരവധി പേര്‍ ഉന്നയിക്കുകയായുണ്ടായി. ഈ സാഹചര്യത്തില്‍, ദക്ഷിണ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി എംപി നേരിട്ട് ബന്ധപ്പെട്ടു. 

കേരള സര്‍ക്കാര്‍ നിയോഗിച്ച ആര്‍ബിസിസി (RBDC) എന്ന ഏജന്‍സി റെയില്‍വേക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, തൃക്കരിപ്പൂരിലെ രണ്ട് മേല്‍പാലങ്ങള്‍ക്കുള്ള അനുമതി (GAD - Drawing) ഡിസംബര്‍ 31-നു  ലഭ്യമാക്കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ രേഖമൂലം അറിയിച്ചിക്കുകയായിരുന്നു. പദ്ധതി തൃക്കരിപ്പൂരിലെ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് എംപി കൂട്ടിച്ചേര്‍ത്തു.

#Trikaripur, #KeralaDevelopment, #RailwayOverbridge, #Infrastructure, #RajmohanUnnithan, #TrafficSolution

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia