Development | ടാറ്റാ ആശുപത്രിയിൽ 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് ഭരണാനുമതി; നിർമാണ പ്രവൃത്തികൾ ഉടൻ

● സി.എച്ച് കുഞ്ഞമ്പു എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്.
● 20.75 കോടി രൂപയാണ് നിർമ്മാണ ചെലവ്.
● ടെൻഡർ ഉടൻ പൂർത്തിയാക്കും.
കാസർകോട്: (KasargodVartha) തെക്കിലിലെ ടാറ്റാ ആശുപത്രിയിൽ 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി അഡ്വ. സി.എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ഈ പദ്ധതിക്കായി 23.75 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
എച്ച്.എൽ.എൽ. സമർപ്പിച്ച ഡി.പി.ആർ പരിശോധിച്ച ശേഷം, 20.75 കോടി രൂപയുടെ ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിർമ്മാണത്തിനാണ് ഭരണാനുമതി നൽകിയത്. സർക്കാർ സാങ്കേതിക അനുമതി കമ്മിറ്റി പ്രവൃത്തിക്ക് സാങ്കേതിക അനുമതി നൽകിയാൽ ഉടൻ തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഈ പുതിയ ബ്ലോക്ക് വരുന്നതോടെ പ്രദേശത്തെ ആരോഗ്യ പരിപാലന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
#TataHospital #Kasaragod #CriticalCare #Healthcare #KeralaHealth #Infrastructure