city-gold-ad-for-blogger

പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ വൈറോളജി ലാബില്‍ കിറ്റുകള്‍ എത്തിയാലുടന്‍ കോവിഡ് പരിശോധന തുടങ്ങും; 24 മണിക്കൂറില്‍ 150 ഓളം സാമ്പിളുകള്‍ പരിശോധിക്കാം

കാസര്‍കോട്: (www.kasargodvartha.com 31.03.2020) പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ വൈറോളജി ലാബില്‍ കിറ്റുകള്‍ എത്തിയാലുടന്‍ കോവിഡ് പരിശോധന തുടങ്ങും. പരിശോധനയ്ക്കായുള്ള ഐ സി എം ആര്‍ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടുകൂടി ലാബിന്റെ ക്വാളിറ്റി ചെക്ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ വൈറോളജി ലാബില്‍ കിറ്റുകള്‍ എത്തിയാലുടന്‍ കോവിഡ് പരിശോധന തുടങ്ങും; 24 മണിക്കൂറില്‍ 150 ഓളം സാമ്പിളുകള്‍ പരിശോധിക്കാം

കാസര്‍കോട്ട് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിശോധനാഫലങ്ങള്‍ ലഭിക്കാന്‍ ഇത് സഹായകമാകും. 24 മണിക്കൂറില്‍ 150 ഓളം സാമ്പിളുകളാണ് ഇവിടെ പരിശോധിക്കാന്‍ കഴിയുക. അതേസമയം കാസര്‍കോട്ടെ 428 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി വരാനുള്ളത്. 106 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.


Keywords: Kasaragod, Kerala, News, COVID-19, Central University, Periya, Approval for Covid check up in Central University Lab

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia