'അമ്മേ, ഇനി കളിക്കാന്‍ പോയ്‌ക്കോട്ടെ... കൊറോണയെ ഞാന്‍ കൈയ്യോടെ പിടിച്ചു'; രണ്ടര വയസുകാരന്‍ അപ്പൂസ് സന്തോഷത്തിലാണ്
Apr 25, 2020, 19:24 IST
എരിഞ്ഞിപ്പുഴ (കാസര്‍കോട്): (www.kasargodvartha.com 25.04.2020) കൊറോണ കാലത്ത് വീട്ടിലിരുന്ന് മടുത്തിരിക്കുകയാണ് മിക്ക കുട്ടികളും. ടിവി ഓണ്‍ ചെയ്താല്‍ കൊറോണ, പുറത്തിറങ്ങുമ്പോള്‍ വീട്ടുകാരുടെ ഉപദേശം. കൂട്ടുകാരെ കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. വൈകീട്ട് പണി കഴിഞ്ഞ് വരുമ്പോള്‍ അമ്മ കൊണ്ടുവരാറുള്ള മിട്ടായികളുടെയും ഫ്രൂട്ട്‌സിന്റെയും രുചി മറന്നു. എന്നാല്‍ റോഡരികിലിരുന്ന് പോകുന്ന വണ്ടികളുടെ എണ്ണമെടുക്കാമെന്നുവെച്ചാല്‍ വണ്ടിപോയിട്ട് ഡ്രൈവര്‍മാമനെപോലും കണാനില്ല. ആകെ ഒരു നിശ്ചലാവസ്ഥ.
ആ കൊറോണയെ എങ്ങാനും കൈയ്യില്‍ കിട്ടിയാല്‍ കൊന്നുകുഴിച്ചുമൂടാനുള്ള ദേഷ്യവുമുണ്ട്. എന്നാല്‍ ആ കൊറോണയെ കൈയോടെ പിടിച്ച സന്തോഷത്തിലാണ് രണ്ടരവയസുകാരന്‍ അനികേത് എന്ന അപ്പൂസ്. മുഖത്ത് സന്തോഷപ്രകടനം മാത്രമായിരുന്നില്ല, ഒരു ചോദ്യവും' അമ്മേ ഇനി ഞാന്‍ കളിക്കാന്‍ പോയ്‌ക്കോട്ടെ, ആ നശിച്ച കൊറോണയെ ഞാന്‍ കൈയോടെ പിടിച്ചു.' ആദ്യമൊന്ന് പുച്ഛിച്ചെങ്കിലും പിന്നീടാണ് അപ്പൂസിന്റെ നിഷ്‌കളങ്ക മനസ്സില്‍ നിന്ന് ഉണര്‍ന്ന വാക്കുകള്‍ അവനെ സംബന്ധിച്ചിടത്തോളം സത്യമാണെന്ന് മനസ്സിലായത്.
ഈ വേനല്‍കാലത്ത് അധികമാരും ശ്രദ്ധിക്കാത്ത മനോഹരമായൊരു കാഴ്ചയിലേക്കാണ് അപ്പൂസ് എന്നെയും നിങ്ങളെയും കൂട്ടിക്കൊണ്ടുപോകുന്നത്. ഒറ്റനോട്ടത്തില്‍ കൊറോണ വൈറസോട് സാദൃശ്യം തോന്നുന്ന ഈ പൂവാണ് 'കടമ്പിന്‍ പൂവ്'. ദിവസങ്ങള്‍ക്ക് മുമ്പ് കള്ളാര്‍ പുളിയില്‍കുന്നിലെ ദീപുരാഗ് എന്ന യുവാവ് പകര്‍ത്തിയ കടമ്പിന്‍ പൂവിന്റെ ദൃശ്യം വാര്‍ത്തയായിരുന്നു. എന്നാല്‍ കടമ്പിന്‍ പൂവും കൈയ്യില്‍ പിടിച്ച് കൊറോണയെ കീഴടക്കിയ ലാഘവത്തില്‍ നില്‍ക്കുന്ന രണ്ടര വയസുകാരന്റെ നിഷ്‌കളങ്കതയോട് അത് വെറും പൂവ് മാത്രമാണെന്ന് തിരുത്തിപ്പറഞ്ഞ് നിരാശപ്പെടുത്താന്‍ സത്യത്തിന്‍ എന്റെ മനസ്സും അനുവദിച്ചില്ല. മലയോര മേഖലയില്‍ വളരെ അപൂര്‍വ്വം കണ്ടുവരുന്ന കടമ്പ് വൃക്ഷത്തിന്റെ പൂവാണിത്. മുന്‍പും കടമ്പിന്‍ വൃക്ഷം പുഷ്പിച്ചിരുന്നുവെങ്കിലും മനോഹരമായൊരു പൂവിന്റെ സൗന്ദര്യം നാം കണ്ടറിയാന്‍ ലോകം കീഴടക്കിക്കൊണ്ടിക്കുന്ന, കണ്ണിനു കാണാത്തൊരു കൊറോണ വൈറസ് വേണ്ടിവന്നു. പുഴയുടെയും തോടിന്റെയും സമീപത്താണ് ഈ മരം സാധാരണയായി കണ്ടുവരുന്നത്.
കടമ്പിന്‍പൂവ് വിരിയാന്‍ വേനല്‍മഴയുടെ സഹായം അത്യാവശ്യമാണ്. ഗര്‍ഭസംബന്ധമായ പ്രശ്‌നപരിഹാരത്തിനും ചര്‍മരോഗങ്ങള്‍ക്കും പൊള്ളലിനും തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കടമ്പ മരം ഉപയോഗപ്രദമാണെന്ന് പഴമക്കാര്‍ പറയുന്നു. ഒരു മാസക്കാലം ടിവിയിലെന്നും കൈകഴുകി കൊറോണയെ തുരത്തുന്ന രംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന അപ്പൂസ് കൊറോണപ്പൂവെന്ന് വിളിപ്പേരു വീണ കടമ്പിന്‍പൂവിനെ സാനിറ്റൈസറും സോപ്പും ഒന്നിച്ച് കലര്‍ത്തി അതില്‍ മുക്കിവെക്കാനും മറന്നില്ല.
എരിഞ്ഞിപ്പുഴ പാറക്കടവിലെ അനീഷിന്റെയും ഷീജയുടെയും മകനാണ് അനികേത്. ഈ കൊച്ചുമിടുക്കനെപ്പോലെ കൊറോണയെ തുരത്താന്‍ ശ്രമിക്കുന്ന ഓരോ കുരുന്നുകള്‍ക്കും ഓരോനാടിനും ജനതയ്ക്കും വേണ്ടി നമുക്കും പങ്കുചേരാം. ബ്രേക്ക് ദി ചെയിന്‍.
Keywords: Kasaragod, Erinjhippuza, Kerala, News, COVID-19, Appoos catches Corona virus!