പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു
Apr 9, 2016, 08:00 IST
നിലേശ്വരം: (www.kasargodvartha.com 09.04.2016) 2016-17 വര്‍ഷത്തെ ബാച്ചിലേക്കുള്ള പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രൈനിംഗ് കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരളാ എജ്യുക്കേഷന്‍ കൗണ്‍സില്‍ നടത്തുന്ന പ്രീ-പ്രൈമറി ടിടിസി കോഴ്‌സില്‍ ചേരാന്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മദ്രസകളിലും പ്രീ-പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നുണ്ട്. അവിടങ്ങളിലും അങ്കന്‍വാടി, നഴ്‌സറി സ്‌കൂളുകള്‍ എന്നിവിടങ്ങളിലും ജോലി സാധ്യതയുള്ള പ്രസ്തുത കോഴ്‌സിന്റെ പ്രോസ്‌പെക്ടസിനും കൂടുതല്‍ വിവരങ്ങള്‍ക്കും നീലേശ്വരം പാന്‍ടെക്ക് ഓഫീസുമായോ 9446270260 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
Keywords: Teacher, TTC-Students, Application, kasaragod, Nileshwaram, Course, Pre-primary teachers training course

Keywords: Teacher, TTC-Students, Application, kasaragod, Nileshwaram, Course, Pre-primary teachers training course