city-gold-ad-for-blogger

പുതിയ റേഷന്‍കാര്‍ഡുകളുടെ അപേക്ഷ ജനുവരിയോടെ വീണ്ടും സ്വീകരിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2017) പുതിയ റേഷന്‍കാര്‍ഡുകളുടെ അപേക്ഷ ജനുവരിയോടെ വീണ്ടും സ്വീകരിക്കും. 2014 ആഗസ്റ്റില്‍ റേഷന്‍കാര്‍ഡ് പുതുക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തിയതോടെ മൂന്ന് വര്‍ഷത്തിലധികമായി പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 80.18 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍ രണ്ടുലക്ഷം കാര്‍ഡുകളേ ഇനി വിതരണം ചെയ്യാനുള്ളൂ.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നോര്‍ത്തില്‍ പുതിയ അപേക്ഷ സ്വീകരിക്കലിന് തുടക്കമിട്ടെങ്കിലും സോഫ്ട് വെയറിലെ  അപാകതകളെ തുടര്‍ന്ന് ഇതു പരിഹരിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ സമീപിച്ചിട്ടുണ്ട്. ആദ്യം തിരുവനന്തപുരം ജില്ലയിലും പിന്നീട് മറ്റ് ജില്ലകള്‍ക്കും വെബ്സൈറ്റ് തുറന്നുനല്‍കാനാണ് പദ്ധതി. ഇതോടെ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസുകളും അക്ഷയകേന്ദ്രങ്ങളും വഴി റേഷന്‍കാര്‍ഡിന് അപേക്ഷിക്കാനാവും. പുതിയ അപേക്ഷകള്‍ സ്വീകരിക്കും മുമ്പേ മുന്‍ഗണന ലിസ്റ്റിലെ പരാതികളില്‍ തീര്‍പ്പുണ്ടാക്കും.

താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ലഭിച്ച പരാതികളിലെ ഹിയറിംഗ് 30നകം പൂര്‍ത്തിയാക്കും. 7,34,507 പരാതികളാണുളളത്. പുതിയ കാര്‍ഡിനുളള അപേക്ഷ സ്വീകരിക്കാത്തത് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഒരു റേഷന്‍കാര്‍ഡിനെ ഒരു കുടുംബമായാണ് പരിഗണിക്കുന്നത്. കൂട്ടുകുടുംബത്തില്‍ നിന്ന് വാടകവീട്ടിലേക്ക് താമസം മാറി പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ നിരവധിയാണ്. പഴയ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയാലേ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനാവൂ. വാടക ഉടമയുടെ നമ്പര്‍ വെച്ച് റേഷന്‍ കാര്‍ഡ് അനുവദിക്കാനാവും.

പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷ സ്വീകരിക്കാതെ വന്നതോടെ ലൈഫ് പദ്ധതിയില്‍ നിന്ന് ഇവര്‍ പുറത്തായിട്ടുണ്ട്. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്നത് വേഗത്തിലാക്കും. ഡിസംബറിനകം റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കും.
പുതിയ റേഷന്‍കാര്‍ഡുകളുടെ അപേക്ഷ ജനുവരിയോടെ വീണ്ടും സ്വീകരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Ration Card, Appointment, Application for new Ration card will accept Until January

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia