city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓ­പ്പണ്‍ സ്­കൂള്‍ പ്ര­വേ­ശ­നം: അ­പേ­ക്ഷ ക്ഷ­ണിച്ചു

ഓ­പ്പണ്‍ സ്­കൂള്‍ പ്ര­വേ­ശ­നം: അ­പേ­ക്ഷ ക്ഷ­ണിച്ചു
കാസര്‍­കോ­ട്:   ഹ­യര്‍ സെ­ക്കന്‍ഡറി കോ­ഴ്‌­സി­ന് ഗ്രേ­ഡിം­ഗ് സം­വി­ധാ­നം നി­ല­വില്‍ വ­ന്ന ശേ­ഷം റ­ഗു­ലര്‍ സ്­കൂ­ളില്‍ ചേര്‍­ന്ന് ഒ­ന്നാംവര്‍­ഷ പഠ­നം പൂര്‍­ത്തി­യാ­ക്കു­കയും അ­തി­നു ശേ­ഷം ഏ­തെ­ങ്കിലും കാ­ര­ണ­ങ്ങളാല്‍ പഠ­നം മു­ട­ങ്ങു­കയും ചെയ്­ത വി­ദ്യാര്‍­ഥി­കള്‍ക്ക് ഓ­പ്പണ്‍ റ­ഗു­ല­ര്‍ കോ­ഴ്‌­സില്‍ ചേ­രു­ന്ന­തി­ന് അ­പേ­ക്ഷ ക്ഷ­ണിച്ചു.

നി­ല­വി­ലു­ള്ള സ­ബ്ജ­ക്ട് കോ­മ്പി­നേ­ഷ­നുക­ളില്‍ മാ­ന­ദ­ണ്ഡ­ങ്ങള്‍­ക്ക് വി­ധേ­യ­മാ­യി രണ്ടാം­വര്‍­ഷ പഠ­നം പൂര്‍­ത്തി­യാ­ക്കി­യ­തി­നു ശേ­ഷം ഏ­തെ­ങ്കിലും കാ­ര­ണ­ത്താല്‍ പഠ­നം മു­ട­ങ്ങി­യ ഓ­പ്പണ്‍ റ­ഗു­ലര്‍ പ്രൈവ­റ്റ് ര­ജി­സ്‌­ട്രേ­ഷന്‍ വി­ദ്യാര്‍­ഥി­കള്‍ക്ക്, മു­മ്പ് ര­ജി­സ്­റ്റര്‍ ചെ­യ്­തി­രു­ന്ന സ­ബ്­ജ­ക്ട് കോ­മ്പി­നേ­ഷ­നില്‍ പു­ന:പ്ര­വേശ­നം അ­നു­വ­ദി­ക്കും.

ഇ­തി­ലേ­ക്ക് പ്ര­വേശ­നം ആ­ഗ്ര­ഹി­ക്കു­ന്ന വി­ദ്യാര്‍­ഥി­കള്‍ അ­സല്‍ സര്‍­ട്ടി­ഫി­ക്ക­റ്റു­കളോടൊ­പ്പം ഒന്നാം വര്‍­ഷ പ­രീ­ക്ഷാ­കേ­ന്ദ്ര­ത്തി­ലെ പ്രിന്‍­സി­പ്പാ­ളില്‍ നിന്നും ര­ണ്ടാംവര്‍­ഷ പ­രീ­ക്ഷ­യ്­ക്ക് ഫീ­സ് അ­ട­ച്ചി­ട്ടില്ല എ­ന്നു കാ­ണി­ക്കു­ന്ന ക­ത്തോ­ടുകൂ­ടി 2012 ആ­ഗ­സ്­റ്റ് നാ­ലിന­കം കേ­ര­ള സ്‌­റ്റേ­റ്റ് ഓ­പ്പണ്‍ സ്­കൂള്‍ ഹെ­ഡ് ഓ­ഫീ­സില്‍ നേ­രി­ട്ട് ഹാ­ജ­രാ­യി ര­ജി­സ്‌­ട്രേ­ഷന്‍ ന­ട­ത്തേ­ണ്ട­താണ്.

വി­ശ­ദവി­വ­ര­ങ്ങള്‍ www.openschool.gov.in എ­ന്ന വെബ്‌­സൈ­റ്റി­ലും 0471-2342271,2342369 എ­ന്നീ ഫോണ്‍ ന­മ്പ­റുകളിലും ല­ഭി­ക്കു­ന്ന­താണ്.

Keywords: School, Kasaragod, Students, Higher secondary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia