23 ഐ.ടി.ഐകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
May 30, 2012, 15:51 IST

കാസര്‍കോട്: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ഉത്തരമേഖലയിലെ 23 ഐ.ടി.ഐകളില്‍ 2012-13 അദ്ധ്യയന വര്‍ഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ ജില്ലയിലെ മായന്നൂര്‍ (കട്ടിംഗ് & സ്വീവിംഗ്), എങ്കക്കാട് (സര്‍വ്വേയര്‍), പുല്ലൂറ്റ് (കാര്‍പ്പെന്റര്‍), ഇടത്തുരുത്തി (ഇലക്ട്രീഷ്യന്‍), നടത്തറ (കാര്‍പ്പെന്റര്‍, വെല്‍ഡര്‍), വി.ആര്‍ പുരം (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ളംബര്‍), ഹെര്‍ബര്‍ട്ട് നഗര്‍ (ഇലക്ട്രോണിക്ക് മെക്കാനിക്ക്), എരുമപ്പെട്ടി (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ളംബര്‍), പാലക്കാട് ജില്ലയിലെ പാലപ്പുറം (കാര്‍പ്പെന്റര്‍), മംഗലം (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ളംബര്‍), ചിറ്റൂര്‍ (സര്‍വ്വേയര്‍), മലപ്പുറം ജില്ലയിലെ കേരളാധീശ്വരപുരം (പ്ളംബര്‍), പാതായ്ക്കര (പ്ളംബര്‍), പൊന്നാനി (ഇലക്ട്രീഷ്യന്‍), പാണ്ടിക്കാട് (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍), കോഴിക്കോട് ജില്ലയിലെ കുറുവങ്ങാട് (സര്‍വ്വേയര്‍,പ്ളംബര്‍), ഏലത്തൂര്‍ (എം.എം.വി., കാര്‍പ്പെന്റര്‍, ഡ്രൈവര്‍-കം-മെക്കാനിക്ക്), കണ്ണൂര്‍ ജില്ലയിലെ മാടായി (പെയിന്റര്‍ ജനറല്‍, പ്ളംബര്‍) കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ (പ്ളംബര്‍), നീലേശ്വരം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) എന്നീ സ്ഥലങ്ങളില്‍ എന്‍.സി.വി.ടി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 20 ഐ.ടി.ഐകളിലും. തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ (എം.എം.വി, ഡ്രൈവര്‍-കം-മെക്കാനിക്ക്), കോഴിക്കോട് ജില്ലയിലെ തൂണേരി (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍), കാസര്‍കോട് ജില്ലയിലെ ബേള (വെല്‍ഡര്‍) എന്നീ സ്ഥലങ്ങളില്‍ എസ്.സി.വി.ടി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മൂന്ന് ഐ.ടി.ഐകളിലുമാണ് പ്രവേശനം ലഭിക്കുക. വിവിധ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ 2012 ആഗസ്റില്‍ ആരംഭിക്കുന്ന ആറുമാസ ഏകവത്സര, ദ്വിവത്സര കോഴ്സുകളാണിവ. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടിക വര്‍ഗ്ഗം, 10 ശതമാനം മറ്റ് വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഡ്രൈവര്‍-കം-മെക്കാനിക്ക് (എല്‍.എം.വി) ട്രേഡ് പ്രവേശനത്തിലേക്ക് ജൂലൈ 31ന് 18 വയസ്സും മറ്റ് ട്രേഡുകളില്‍ പ്രവേശനത്തിന് 14 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്.
അതാത് ഐ.ടി.ഐകളിലെ ട്രെയിനിംഗ് സൂപ്രണ്ടുമാരില്‍ നിന്നും കോഴിക്കോട് സിവില്‍ സ്റേഷനിലെ ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സൌജന്യമായി ലഭിക്കുന്ന നിശ്ചിതമാതൃകയിലുള്ള ഫോറങ്ങള്‍ മെട്രിക് ട്രേഡുകള്‍ക്കും നോണ്‍ മെട്രിക് ട്രേഡുകള്‍ക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പേര്, വയസ്സ്, ജാതി, യോഗ്യത, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വെയ്ക്കേണ്ടതാണ്. അപേക്ഷകള്‍ പ്രവേശനം ആഗ്രഹിക്കുന്ന ഐ.ടി.ഐയിലെ ട്രെയിനിംഗ് സൂപ്രണ്ടുമാര്‍ക്ക് ജൂണ്‍ 25നകം സമര്‍പ്പിക്കണം.
Keywords: Application, ITI, Kasaragod