city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടോ? നിരീക്ഷകനെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 13.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവുന്ന ആശങ്കകള്‍ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഏതെങ്കിലും വോട്ടെടുപ്പ് കേന്ദ്രത്തിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ മുന്‍കൂട്ടി അറിയിക്കുകയാണെങ്കില്‍ ആശങ്കാ ലിസ്റ്റില്‍ (Worry List) ഉള്‍പ്പെടുത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

എല്ലാ ദിവസവും വൈകീട്ട് നാലിനും 5.30നും ഇടയില്‍ സിപിസിആര്‍ഐ ക്യാമ്പസിലെ ചന്ദ്രഗിരി റസ്റ്റ് ഹൗസിലെത്തി പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരിട്ടും പരാതികള്‍ അറിയിക്കാം. ഫോണ്‍: 6238805690, 9188619593. ഇ-മെയില്‍ വിലാസം- genobsksd@gmail.com.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടോ? നിരീക്ഷകനെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍


Keywords:  Kasaragod, Kerala, news, election, Any doubts about Election? inform observer; Says by District collector
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia