നാസര്‍ ഹസന്‍ അന്‍വര്‍ ഫോട്ടോ അനാഛാദനവും ബഡ്‌സ് സ്‌കൂളിലേക്കുള്ള ഫണ്ട് കൈമാറലും ഞായറാഴ്ച
Jan 7, 2017, 11:35 IST
ഉദുമ: (www.kasargodvartha.com 07/01/2017) ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ എന്‍ എച്ച് അന്‍വറിന്റെ ഛായാചിത്രം ഉദുമ സിസിഎന്‍ ഓഫീസില്‍ ഔദ്യോഗികമായി സ്ഥാപിക്കുന്നു. അതോടൊപ്പം അന്‍വറിന്റെ സ്മരണയ്ക്കായി നടപ്പിലാക്കുന്ന സഹായ പദ്ധതികള്‍ക്ക്, കള്ളാര്‍, മുള്ളേരിയ ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സകൂള്‍ അധികൃതര്‍ക്ക് കൈമാറിക്കൊണ്ട് തുടക്കം കുറിക്കും.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഛായാചിത്രത്തിന്റെ അനാഛാദനം നിര്‍വ്വഹിക്കും. ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് ധനസഹായം വിതരണം ചെയ്യും. സി ഒ എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, സിഒഎ സംസ്ഥാന നേതാക്കളായ കെ വി രാജന്‍, എം അബൂബക്കര്‍ സിദ്ദീഖ്, പ്രവീണ്‍ മോഹന്‍, ബിനു ശിവദാസ്, എം രാജ് മോഹന്‍, സജീവ് കുമാര്‍, സതീഷ് കെ പാക്കം, കെ പ്രദീപ് കുമാര്‍ സംബന്ധിക്കും.
Keywords: Kasaragod, Uduma, School, Fund, University, Press Club, Cable TV, E.Chandrashekharan.