ആനവാതുക്കല്‍ വയനാട്ടുകുലവന്‍: ബപ്പിടല്‍ തിങ്കളാഴ്ച രാത്രി
Apr 30, 2012, 15:46 IST
82 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന മഹോത്സത്തിന് കുറ്റമറ്റ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മുരളി മുകുന്ദ് ഓഡിറ്റോറിയം പരിസരത്ത് പ്രത്യേക സജ്ജമാക്കിയ ഊട്ടുപുരയില്‍ ആയിരത്തോളം പേര്‍ക്ക് ഒരേ സമയം പ്രസാദ ഭോജനത്തിന് സൗകര്യമുണ്ട്. ശനിയാഴ്ച കലവറ നിറച്ചത്തോടെ ഊട്ടുപുര സജീവമാകുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കാര്‍ന്നോര്‍ തെയ്യത്തിന്റെ വെള്ളാട്ടം നടന്നു. വൈകിട്ട് 6 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടവും 9 മണിക്ക് കണ്ടനാര്‍ കേളന്റെ വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. സമാപന ദിനമായ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ കാര്‍ന്നോന്‍ തെയ്യങ്ങള്‍, 11 മണിക്ക് കോരച്ചന്‍ തെയ്യം, 1.30ന് കണ്ടനാര്‍ കേളന്‍ തെയ്യം, 5 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട്, ചൂട്ടൊപ്പിക്കല്‍ ചടങ്ങ്, 6 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് എന്നിവ ഉണ്ടാകും. രാത്രി 12 മണിക്ക് മറപിളര്‍ക്കലോടെ ഉത്സവത്തിന് സമാപനമാകും. തുടര്‍ന്ന് അന്നദാനം.
Keywords: Kasaragod, Theyyam, Vayanaatu kulavan