ജില്ലയില്‍ 3,60,000 ഓളം കുട്ടികള്‍ക്ക് വിരമുക്ത ഗുളികകള്‍ നല്‍കും
Aug 8, 2018, 22:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2018) ജില്ലയില്‍ 3,59,480 കുട്ടികള്‍ക്ക് വിരമുക്ത ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ആര്‍സിഎച്ച് ഓഫിസര്‍ മുരളീധര നെല്ലുരായ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് പത്തിന് ഒന്നു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും അംഗന്‍വാടികളിലേയും കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്.
ഒന്നു മുതല്‍ രണ്ടു വയസുവരെ പകുതി ഗുളിക (200 മി. ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. രണ്ടര വയസ്സുവരെ ഒരു ഗുളിക (400 മി. ഗ്രാം) പൊടിച്ച് കൊടുക്കേണ്ടതാണ്. അഞ്ചു മുതല്‍ പത്തൊമ്പത് വയസ്സുവരെ ഒരു ഗുളിക (400 മില്ലി.ഗ്രാം) ചവച്ചു കഴിക്കേണ്ടതാണ്. ആഗസ്റ്റ് പത്തിന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ്ണ വിരവിമുക്തദിനമായ ആഗസ്റ്റ് പതിനേഴിന് തീര്‍ച്ചയായും കഴിക്കേണ്ടതാണ്. സ്‌കൂളുകളിലും അംഗന്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്ന് മുതല്‍ 19 വയസ്സുള്ള എല്ലാ കുട്ടികള്‍ക്കും ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അംഗന്‍വാടികളില്‍ വെച്ച് ഗുളിക നല്‍കുന്നതാണ്.
മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനപരിപാടി പൂര്‍ത്തിയായിട്ടുണ്ട്. മണ്ണില്‍ കുളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലുടെയും നല്ലവണ്ണം വ്യത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലുടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികള്‍ക്ക് വിളര്‍ച്ചയ്ക്കും, പോഷകക്കുറവിനും, തളര്‍ച്ച, വിശപ്പില്ലായ്മ എന്നവയ്ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍ വിരമുരക്ത മരുന്ന് നല്‍കേണ്ടത് അത്യാന്താപേക്ഷിതമാണ്. ആയതിനാല്‍ ആഗസ്റ്റ് 10 ന് നടക്കുന്ന ദേശീയ വിരവിമുക്ത ചികിത്സാപരിപാടിയില്‍ എല്ലാ കുട്ടികള്‍ക്കും മരുന്ന് നല്‍കേണ്ടതാണ്.
കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിനും രോഗപ്രതിരോധവും പഠനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും ആല്‍ബഡിസോള്‍ ഗുളിക എല്ലാ കുട്ടികളും കഴിക്കുകയും അതിലൂടെ ആരോഗ്യവും ബുദ്ധിയും കാര്യക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ഈ പരിപാടിയിലുടെ പ്രധാന ലക്ഷ്യമെന്നും മുരളീധര നെല്ലുരായ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പത്മനാഭന്‍, എസ് ജയമ്മ, അരുണ്‍ലാല്‍ എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Anti worm tablet will be distributed for Children, Children, Kasaragod, Kerala