ലഹരി വിരുദ്ധ ദിനം: ബോധവല്‍ക്കരണവും സമൂഹ ചിത്രരചനയും
Jun 26, 2012, 14:29 IST
![]() |
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡും കാസര്‍കോട് ഗവ. എന്‍.എസ്.എസ്. യൂണിറ്റും സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി. |
കാസര്‍കോട്: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് കാസര്‍കോട്, ഗവ.എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ബോധവല്‍ക്കരണവും ചിത്രരചനയും പ്രഫ.എം.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രോഗ്രാം ഓഫീസര്‍ രഞ്ചിത്ത് മാമ്പ്രത്ത്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ, ജില്ലാ ടി.ബി.ഓഫീസര്‍ ഡോ.രവിപ്രസാദ്, ഡോ.സിറിയക്ക് ആന്റണി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ.മുഹമ്മദലി, രത്‌നാകരമല്ല മൂല എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് പി.എസ്.പുണിഞ്ചിത്തായയുടെ നേതൃത്വത്തില്‍ സമൂഹ ചിത്രരചനയും നടത്തി.
Keywords: Anti tobaco day, Programme, Kasaragod