പുകയില വിരുദ്ധ ദിനം ആചരിച്ചു
May 31, 2012, 16:35 IST
കാസര്‍കോട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.രാഘവന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സുജാത, എ ഡി എം എച്ച്.ദിനേശന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എം.സി.വിമല്‍രാജ്, ഡോ.ഇ.മോഹനന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മുഹമ്മദ് അഷീല്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ, എം.രാമചന്ദ്ര, വിന്‍സന്റ് ജോണ്‍, ഡോ.എം.കുഞ്ഞിരാമന്‍, ഡി.വൈ.എസ്.പി മധുസൂദനന്‍, അഡ്വ.പി.രാമകൃഷ്ണ കല്ലൂരായ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Anti Tobaco Day, Collectorate, Kasaragod