പ്രസ്‌ക്ലബിന്റെ വര്‍ഗീയ വിരുദ്ധ സെമിനാര്‍ ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും
May 11, 2012, 15:34 IST
കാസര്‍കോട്: 'കാസര്‍കോട് എന്താണ് കുഴപ്പം' എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് 14ന് വര്‍ഗീയ വിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കും. കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ പകല്‍ 10.30ന് നടക്കുന്ന സെമിനാര്‍ ആഭ്യന്തരമന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.വിനോദ് ചന്ദ്രന്‍ അധ്യക്ഷനാകും. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(ഉദുമ), പി.ബി. അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന സെഷനില്‍ പ്രൊഫ. എം.എ. റഹ്മാന്‍ വിഷയം അവതരിപ്പിക്കും. യുവജന സംഘടനാ നേതാക്കളായ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.ശ്രീകാന്ത്, ഹക്കിം കുന്നില്‍, മധു മുദിയക്കാല്‍, അഡ്വ.വി. സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും. ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. പരിപാടിയില്‍ ബഹുജനങ്ങളും, സന്നദ്ധ സാമൂഹ്യ-സംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് കെ.വിനോദ് ചന്ദ്രനും സെക്രട്ടറി മുഹമ്മദ്ഹാഷിമും അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Press club,Thiruvanchoor Radhakrishnan.