എസ്.ഡി.പി.ഐ. ഓഫീസില്‍ അതിക്രമം
Nov 5, 2012, 14:17 IST
കാസര്‍കോട്: എസ്.ഡി.പി.ഐയുടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചാത്ത് കമ്മിറ്റി ഓഫീസില്‍ അതിക്രമം. ചൗക്കി ജംഗ്ഷനിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് അതിക്രമം ശ്രദ്ധയില്‍പെട്ടത്.
ഓഫീസ് വരാന്തയില്‍ മാലിന്യങ്ങളും പഴയ വസ്ത്രങ്ങളും അഴുക്കുകളും മറ്റും കൊണ്ടിട്ടിട്ടുണ്ട്. വരാന്തയില്‍ സൂക്ഷിച്ച ബാനറുകള്‍ കീറിനശിപ്പിച്ച നലയിലാണ്. പഴയ ഒരു ഗ്യാസ് സിലണ്ടറും ഇവിടെ കൊണ്ടുതള്ളിയിട്ടുണ്ട്. മലവിസര്‍ജനം നടത്തി ഓഫീസ് പരിസരം വൃത്തിക്കേടാക്കിയ നിലയിലാണ്. നാട്ടില്‍ കുഴപ്പമുണ്ടാക്കുക എന്ന ഉദ്യേശത്തോടുകൂടി സാമൂഹ്യവിരുദ്ധരാണ് ഇങ്ങനെചെയ്തതെന്ന് സംശയിക്കുന്നു. സെക്രട്ടറി ആഷിഫ് ചേരങ്കൈയുടെ പരാതിയില്‍ ടൗണ്‍ പോലീസ് അന്വേഷിക്കുന്നു.

Keywords: Kasaragod, SDPI, Kerala, Chawki, Kerala, Police, Case, Malayalam News