city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗണ്‍വാടിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

കാലിച്ചാനടുക്കം: (www.kasargodvartha.com 22.08.2019) അംഗണ്‍വാടിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അലത്തടി മുക്കൂട് അംഗണ്‍വാടിയുടെ അടുക്കളവശത്തെ ജനല്‍ച്ചില്ലുകളാണ് കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തത്. ബുധനാഴ്ച രാവിലെ അംഗണ്‍വാടി തുറക്കാനെത്തിയ ജീവനക്കാരിയാണ് ജനല്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

അംഗണ്‍വാടിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

അംഗണ്‍വാടിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ബോധവത്കരണ നോട്ടീസുകളും നശിപ്പിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Anti socials attack against Anganvady
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia