city-gold-ad-for-blogger

കൊടവലത്ത് വീണ്ടും സാമൂഹ്യദ്രോഹികളുടെ അതിക്രമം

കൊടവലത്ത് വീണ്ടും സാമൂഹ്യദ്രോഹികളുടെ അതിക്രമം
പുല്ലൂര്‍: കൊടവലത്ത് വീണ്ടും സാമൂഹ്യദ്രോഹികളുടെ അതിക്രമം. ബുധനാഴ്ച രാത്രി കൊടവലത്ത് ക്ലബിന്റെ ചുമരില്‍ അസഭ്യം എഴുതി വൃത്തിഹീനമാക്കി. കൊടവലം ദേവി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ചുമരാണ് വികൃതമാക്കിയത്.

ഇതുസംബന്ധിച്ച് ക്ലബ്‌ ഭാരവാഹികള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ദേവി ക്ലബ്‌ ജോയിന്റ് സെക്രട്ടറി മണി നിട്ടൂരിന്റെ പുതിയ വീടിന്റെ ചുമരില്‍ സാമൂഹ്യ വിരുദ്ധര്‍ അശ്ലീല പദപ്രയോഗങ്ങള്‍ എഴുതി വികൃതമാക്കിയിരുന്നു. ഇതിനു പുറമെ പ്ലംബിംഗ് സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. സമീപത്തെ കോണ്‍ഗ്രസ് പതാകയും നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമുണ്ടായിരിക്കുന്നത്.

കൊടവലത്തും സമീപപ്രദേശമായ പുല്ലൂരിലും ബോ­ധ­പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ ആസൂത്രിത നീക്കങ്ങളാണ് നടത്തി വരുന്നത്. പുല്ലൂരിലെ സി പി എം ഓഫീസും കോണ്‍ഗ്രസ് ഓഫീസും ആക്രമിച്ചതിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തകരെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യമാണ് സാമൂഹ്യ വിരുദ്ധര്‍ക്കുള്ളത്. പുല്ലൂരിലും പരിസരങ്ങളിലും സമാധാനാന്തരീക്ഷം തിരിച്ചു വരുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടാവുന്നത്.

Keywords: Kodavalam, Pullur, Kasaragod, Clash, Kodavalath.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia