city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ബീച്ചില്‍ വിഷുദിവസം കുഴപ്പം സൃഷ്ടിച്ചവരെ വിരട്ടിയോടിച്ചു

ബേക്കല്‍ ബീച്ചില്‍ വിഷുദിവസം കുഴപ്പം സൃഷ്ടിച്ചവരെ വിരട്ടിയോടിച്ചു
ബേക്കല്‍: വിഷുനാളില്‍ ബേക്കല്‍ ബീച്ചില്‍ കുഴപ്പം സൃഷ്ടിച്ചവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. വിഷു ദിവസം വൈകിട്ട് ആയിരക്കണക്കിനാളുകളാണ് ബേക്കല്‍ ബീച്ച് പാര്‍ക്കിലെത്തിയത്.

ഇതിനിടയില്‍ മദ്യലഹരിയിലായിരുന്ന ഏതാനും ചില യുവാക്കള്‍ സ്ത്രീകളേയും മറ്റും ശല്യം ചെയ്തുതുടങ്ങിയതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ബേക്കല്‍ എസ്.ഐ., ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുഴപ്പം സൃഷ്ടിച്ചവരെ വിരട്ടിയോടിക്കുകയായിരുന്നു. കുഴപ്പമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസ് നേരത്തെ തന്നെ ജാഗ്രതപാലിച്ചിരുന്നു. ആഘോഷ വേളകളില്‍ ബേക്കല്‍ ബീച്ച്പാര്‍ക്കില്‍ എത്തുന്നവരെ ശല്യം ചെയ്യുന്ന ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഉല്ലാസത്തിനും മറ്റും എത്തുന്നവര്‍ക്ക് സമൂഹ്യദ്രോഹികളുടെ ഇത്തരം അക്രമംമൂലം ഏറെ പ്രയാസങ്ങളനുഭവിക്കുന്നുണ്ട്. ആഘോഷവേളകളില്‍ മദ്യപാന്മാരെയും മറ്റും ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്ക് കടക്കുന്നത് കര്‍ശനമായി തടയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പെരുന്നാള്‍ ദിനത്തിനും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു.

Keywords: Bekal Beech, anti social behaviour, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia