city-gold-ad-for-blogger

റാഗിംഗ് ക്രൂരമായ വിനോദം, നവമാധ്യമങ്ങളുടെ അതിപ്രസരം മൂലം ഒളിച്ചോട്ടങ്ങള്‍ വര്‍ധിക്കുന്നു: സി ഐ സി കെ സുനില്‍ കുമാര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2017) റാഗിംഗ് എന്നത് ക്രൂരമായ വിനോദമാണെന്നും, നവമാധ്യമങ്ങളുടെ അതിപ്രസരം മൂലം ഒളിച്ചോട്ടങ്ങള്‍ വര്‍ധിക്കുകയാണെന്നും ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാര്‍. ചിലരുടെ അല്‍പ നേരത്തെ സന്തോഷത്തിനു വേണ്ടി മറ്റുള്ളവരുടെ മാനസിക നില പോലും തകര്‍ക്കുന്ന ഈ പരിപാടിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് സി കെ നായര്‍ കോളജ് ആന്റി റാഗിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ റാഗിംഗ് വിരുദ്ധ ക്ലാസ് കൈകാര്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാഗിംഗ് ക്രൂരമായ വിനോദം, നവമാധ്യമങ്ങളുടെ അതിപ്രസരം മൂലം ഒളിച്ചോട്ടങ്ങള്‍ വര്‍ധിക്കുന്നു: സി ഐ സി കെ സുനില്‍ കുമാര്‍

റാഗിംഗ് എന്താണെന്നും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സംസാരിച്ച അദ്ദേഹം അതിന്റെ നിയമ വശങ്ങളെ കുറിച്ചും വിവരിച്ചു. 'ഓരോ വിദ്യാര്‍ത്ഥിയെയും മാതാപിതാക്കള്‍ ഉയര്‍ന്ന പ്രതീക്ഷകളോടു കൂടിയാണ് കോളജുകളിലേക്ക് അയക്കുന്നത്. എന്നാല്‍ റാഗിംഗ് എന്ന ക്രൂര വിനോദത്തിലൂടെ അവരില്‍ പലരുടെയും പ്രതീക്ഷകള്‍ തകര്‍ക്കപ്പെടുന്നു' അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ ആന്റി റാഗിംഗ് സെല്ലുകള്‍ അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം റാഗിംഗ് സംബന്ധമായ പരാതികള്‍ എത്രയും പെട്ടന്ന് പോലീസിനു കൈമാറണമെന്നും പറഞ്ഞു. ഏതു അവസരത്തിലും ഭയമില്ലാതെ പോലീസിനെ സമീപിക്കാന്‍ ജനമൈത്രി പോലീസ് സംവിധാനം ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥിനികള്‍ അപരിചിതരുമായി ഫോട്ടോ കൈമാറ്റം മുതലായവ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി. ആന്റി റാഗിംഗ് സെല്‍ ചെയര്‍മാന്‍ പ്രിന്‍സി കെ അധ്യക്ഷത വഹിച്ചു. അംഗമായ സ്വാതി വെള്ളിക്കോത്ത് സ്വാഗതവും അധ്യാപകന്‍ ശ്രീരാജ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Kasaragod, Programme, Inauguration, School, Hosdurg, CI CK Sunil Kumar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia