city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്പെയിനുമായി സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 21.12.2017) 'ലഹരി വിമുക്ത വിദ്യാലയം, പ്രതീക്ഷയുടെ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മദ്യനിരോധന സമിതി ലഹരി വിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ യൗവ്വനം മദ്യത്തിലും ലഹരിയിലും കുതിര്‍ന്നിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കലാലയങ്ങളിലെ ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മദ്യ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുക, മാനന്തവാടി മദ്യഷോപ്പിന് മുന്നിലെ ആദിവാസികളുടെ സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

മദ്യത്തിനെതിരെ ഒത്തുതീര്‍പ്പില്ലെന്ന് മദ്യനിരോധന സമിതി; ലഹരിക്കെതിരെ ക്യാമ്പെയിനുമായി സമരത്തിലേക്ക്

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ.പി ദുര്യോദനന്‍, കെ സോമശേഖരന്‍ നായര്‍, മുഹമ്മദ് ഇല്ല്യാസ്, വള്ളക്കടവ് ജയകുമാര്‍, സി.വി.ആര്‍ പുരം രാജശേഖരന്‍ സംബന്ധിച്ചു.

WATCH VIDEO



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Press meet, Tobacco, Anti liquor committee conducts campaign.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia