city-gold-ad-for-blogger

മദ്യരഹിത പരവനടുക്കത്തിനായി ജനജാഗ്രതാ സദസ് നടത്തി

പരവനടുക്കം: (www.kasargodvartha.com 22.10.2014) നാടിനെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്ന മദ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വെല്‍ഫെയര്‍ പാര്‍ട്ടി പരവനടുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സദസ് നടത്തി. മദ്യരഹിത പരവനടുക്കത്തെ സൃഷ്ടിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിന് ജനജാഗ്രതാ സദസ് ആഹ്വാനം ചെയ്തു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രശേഖര കുളങ്ങര, ബാബുരാജ് (ബി.ജെ.പി.) നാരായണന്‍ നമ്പ്യാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), മുസ്തഫ മച്ചിനടുക്കം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്), രാജേഷ് കൈന്താര്‍ (യുവമോര്‍ച്ച), ബാബു മാസ്റ്റര്‍ മണിയങ്കാനം (പ്രിയദര്‍ശനി കലാവേദി), നാരായണന്‍ വടക്കിനിയ (പരവനടുക്കം കലാസമിതി), പി. ചത്തുകുട്ടി നായര്‍ (ജ്വാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബ്), അംസ്ലം മച്ചിനടുക്കം (ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബ്), സിഎംഎസ് ഖലീലുല്ലാഹ് (യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്), മുബീന്‍ ഹൈദര്‍ (സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്), കെപി ഖലീലുറഹ്മാന്‍ (ആലിയാ അറബ് കോളജ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മദ്യരഹിത പരവനടുക്കത്തിനായി ജനജാഗ്രതാ സദസ് നടത്തി
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല വിഷയാവതരണം നടത്തി. ഷഫീക്ക് നസറുല്ല ചര്‍ച്ച നിയന്ത്രിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം.എച്ച് സാലിഖ് സ്വാഗതവും കെ.വി ഹഫീസുല്ല നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Paravanadukkam, Liquor, Meet, Camp, Kasaragod, Kerala, Welfare Party. 
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia