city-gold-ad-for-blogger

ഗ്യാസ് പൈപ്പ്‌ലൈന്‍: മധൂര്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ ശനിയാഴ്ച

മധൂര്‍: മധൂര്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മധൂര്‍ പഞ്ചായത്ത് ഗ്യാസ് പൈപ്പ് ലൈന്‍ വിരുദ്ധ സമതി ശനിയാഴ്ച രാവിലെ 10മണി മുതല്‍ ഒരു മണി വരെ മധൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. മാധവന്‍ മാസ്റ്റര്‍ (മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്), സുജ്ഞാനി ശാല്‍ബോഗ് (വൈസ് പ്രസിഡണ്ട് മധൂര്‍പഞ്ചായത്ത്), ടി.എം. ഇഖ്ബാല്‍ (മുസ്ലിംലീഗ്), എം.കെ. രവീന്ദ്രന്‍ (സി.പി.എം), രാജീവന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ്), രവീരു റൈ (ബി.ജെ.പി), പി.കെ. അബ്ദുല്ല (സോളിഡാരിറ്റി), മുരുകേഷ് (ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം), വി. സുബ്രഹ്മണ്യന്‍ (ചെയര്‍മാന്‍,പാലക്കാട് വിക്ടിംസ് ഫോറം),ജി. മണികണ്ഠന്‍ (കണ്‍വീനര്‍, പാലക്കാട് വിക്ടിംസ് ഫോറം), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി), വി.വി. പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സമിതി ചെയര്‍മാന്‍ എം.എ. മജിദ് അദ്ധ്യക്ഷത വഹിക്കും. ധര്‍ണ്ണയായി മുന്നോടിയായി മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി, പടഌ മധൂര്‍, മുട്ടത്തൊടി ഭാഗങ്ങളിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. വെള്ളിയാഴ്ച പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പാടില്ല എന്ന ശീര്‍ഷകത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രസംഗിക്കും.

ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വാതകപൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Keywords: Madhur, Dharna, Kasaragod, Gas pipe line.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia