city-gold-ad-for-blogger

എടനീര്‍ സ്വാമിജീസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും പ്രതിജ്ഞയും നടത്തി

എടനീര്‍: (www.kasargodvartha.com 06/08/2016) എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജനാസ്വാസ്ഥി സംഘവുമായി സഹകരിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും  പ്രതിജ്ഞയും നടത്തി. ഈവര്‍ഷം ജൂണില്‍ ആരംഭിച്ച കാവലാള്‍ പ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് എടനീരില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും പ്രതിജ്ഞയും നടത്തിയത്.

ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ രാജന്‍ മുളിയാര്‍ 'ലഹരിയും യുവാക്കളും സാമൂഹ്യവിപത്തും' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജനജാഗൃതി കാസര്‍കോട് ജില്ലാ വൈസ്പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, ഫെഡറേഷന്‍ പ്രസിഡണ്ട് പ്രേമലത, പ്രധിനിധി ജയലക്ഷ്മി ഭട്ട്, മുളിയാര്‍- ചെങ്കള ഡിവിഷന്‍ സൂപ്പര്‍വൈസര്‍ സവിത എ. ഷെട്ടി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ.കെ. വാസുദേവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അധ്യാപകന്‍ ജി.കെ. ഗോപേഷ് സ്വാഗതവും വളണ്ടിയര്‍ ഗീതിക നന്ദിയും പറഞ്ഞു.
എടനീര്‍ സ്വാമിജീസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും പ്രതിജ്ഞയും നടത്തി

എടനീര്‍ സ്വാമിജീസ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും പ്രതിജ്ഞയും നടത്തി

Keywords:  Kasaragod, Kerala, Edneer, Anti-Drug-Seminar, Swamiji's Higher secondary school, Anti-Drug-Seminar conducted in Swamiji's Higher secondary school.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia