city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Campaign | കാഞ്ഞങ്ങാട്ട് ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനം

anti-drug campaign to intensify in kanhangad
Photo: Arranged

അജാനൂർ ഗ്രാമ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗര സഭയിലെയും ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

കാഞ്ഞങ്ങാട്: (KasargodVartha) സ്റ്റേഷൻ പരിധിയിലെ തീരദേശ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഹോസ്ദുർഗ് പോലീസ് വിളിച്ചു ചേർത്ത ജാഗ്രതാ സമിതി വിപുലീകരണ യോഗത്തിലാണ് ഈ തീരുമാനം.

ഹോസ്ദുർഗ് ജനമൈത്രി പോലീസും കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയായിരുന്നു. കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ അധ്യക്ഷത വഹിച്ചു.

എം ഹമീദ് ഹാജി, കാറ്റാടി കുമാരൻ, എം പി ജാഫർ, എച്ച് എൻ ധനുഷ്, പി കെ അബ്ദുൾ അസീസ്, സുറൂർ മൊയ്തു ഹാജി, എൻ വി ബാലൻ, കെ വി മിനി,  വി വി തുളസി, കെ കെ ബദറുദീൻ, ജനപ്രതിനിധികളായ കെ കെ ജാഫർ, അസ്മ മാങ്കൾ ,സി എച്ച് ഹംസ, കെ രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, സബ്ബ് ഇൻസ്‌പെക്ടർ എം ടി പി സെയ്ഫുദീൻ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ്, കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി കൺവീനർ ഷംസുദീൻ കൊളവയൽ എന്നിവർ സംസാരിച്ചു. 

അജാനൂർ ഗ്രാമ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗര സഭയിലെയും ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. കൊളവയൽ ഗ്രാമം മാതൃകയിൽ  തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതിനും തീരദേശമേഖലയിലെ  തെരെഞ്ഞെടുക്കപെട്ട ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനും യോഗം തീരുമാനിച്ചു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia