ലഹരി വിമുക്ത പ്രവര്‍ത്തനം പ്രാദേശികതലത്തില്‍ ഊര്‍ജ്ജിതമാക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
Dec 2, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 02/11/2016) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാനതല ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ജില്ലാതല എക്‌സിക്യുട്ടീവ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്പന കര്‍ശനമായി തടയാന്‍ പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ്, ലഹരി വിരുദ്ധ ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ ലഹരി വിമുക്തമാക്കണം. മയക്കുമരുന്നു വില്പനയെക്കുറിച്ച് പരാതിപ്പെടാന്‍ പൊതുജനങ്ങള്‍ മടിച്ചുനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാലയപരിസരങ്ങളില്‍ രാത്രികാലങ്ങളില്‍ മയക്കുമരുന്നു മാഫിയകളുടെ അഴിഞ്ഞാട്ടം തടയണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷണവിധേയമാക്കണം. ഈ മാസം 20 നകം തദ്ദേശസ്വയംഭരണ തല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. പഞ്ചായതത്ത്, നഗരസഭ തല യോഗത്തില്‍ എക്‌സൈസ്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കണം. വിമുക്തിയുടെ ഭാഗമായി രണ്ട് വാഹനങ്ങള്‍ അനുവദിക്കുന്നതിനും വകുപ്പിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ രണ്ട് വിദ്യാലയങ്ങള്‍ വീതം തെരഞ്ഞെടുത്ത് ലഹരിവിരുദ്ധ ബോധവല്‍ക്കരണപ്രവര്‍ത്തനം നടത്തുന്നതിനും തീരുമാനമായി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ തീരുമാനിക്കാം.
കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, എ ഡി എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എന്‍ എസ് സുരേഷ്, അസി. എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, ഡിവൈഎസ്പി പി തമ്പാന്‍, കെഎസ്ഇഎസ്എ ജില്ലാ പ്രസിഡന്റ് എന്‍ ജി രഘുനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായാണ് ജില്ലാതല എക്‌സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചത്.
Keywords: Kasaragod, Anti-Drug-Seminar, Minister, Students, School, State, Level, NCC, NSS, Student Police, Scout, Police. NA Nellikkunn MLA.