ഉദുമയില്‍ അഡ്വ. സി.കെ. ശ്രീധരനെതിരെ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു
Nov 16, 2012, 12:25 IST
കാസര്‍കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുമ്പള ആരിക്കാടിയിലെ അസ്‌ഹര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. സി.കെ. ശ്രീധരനെതിരെ ഉദുമയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.
സി.കെ. ശ്രീധരന്‍ പ്രസിഡന്റായ ഉദുമ ബാങ്കിന് സമീപവും ലീഗിന്റെ ശക്തി കേന്ദ്രമായ ഉദുമ മുക്കുന്നോത്ത് ലീഗ് കൊടിമരത്തിലുമാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'സി.കെ. ശ്രീധരന്‍ ആര്‍.എസ്.എസിന്റെ ചാരനാണോ' എന്ന തലക്കെട്ടിലാണ് ബോര്‍ഡിലെ വാചകങ്ങള്‍ തുടരുന്നത്.

സി.കെ. ശ്രീധരന്‍ ഉദുമ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച സി.കെ. ശ്രീധരനെതിരെ ഉദുമയില്‍ പോസ്റ്റര്‍ പതിക്കുകയും അദ്ദേഹത്തിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Related News:
അഡ്വ. സി.കെ. ശ്രീധരനെതിരെയുള്ള പ്രതിഷേധം ലീഗിന്റെ വീഴ്ച മറക്കാനെന്ന് കോണ്‍ഗ്രസ്ബി.ജെ.പിക്കാര്ക്കുവേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; വിവാദം പുകയുന്നു
പ്രതികളായ ബി.ജെ.പിക്കാര്‍ക്ക് വക്കാലത്ത്; സി.കെ ശ്രീധരനെതിരെ ഉദുമയില്‍ പോസ്റ്റര്‍
കോണ്‍ഗ്രസ്സ് നേതാവിനെതിരെ യൂത്ത് ലീഗ് പ്രകടനം
Keywords: C.K. Sreedharan, Poster, Udma, Advocate, BJP, IUML, Kerala, Malayalam News, Asar, Murder, Case, MYL, UDF, Bank, Congress. Co-operative Bank