ഓണ്‍ലൈന്‍ സെക്‌സ്; അറസ്റ്റിലായ യുവാവിന് നഗ്‌നചിത്രം കൈമാറിയത് കേരളം മുഴുവന്‍ വേരുകളുള്ള മറ്റൊരു സംഘം; നായിക കോഴിക്കോട് സ്വദേശിനിയായ സുന്ദരി
കാസര്‍കോട്: (www.ksargodvartha.com 10.12.2020) യുവതിക്കൊപ്പമുള്ള നഗ്‌ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന് നഗ്‌നചിത്രം കൈമാറിയത് കേരളം മുഴുവന്‍ വേരുകളുള്ള മറ്റൊരു സംഘമെന്ന് പൊലീസ്.
വിദ്യാനഗര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കെ നൗഫലിനെ (39) വിദ്യാനഗര്‍ സി ഐ വി വി മനോജ്, എസ് ഐ വിഷ്ണു, സിവില്‍ പൊലീസ് ഓഫീസര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഖാദറിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഒണ്‍ലൈന്‍ വഴി ചാറ്റിംഗ് നടത്തി വീഡിയോ കോള്‍ ചെയ്ത് നഗ്‌നചിത്രം പകര്‍ത്തുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് നൗഫല്‍ തന്റെ സുഹൃത്തായ ഖാദറിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കേസിന്റെ അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളം മുഴുവന്‍ വേരുകളുള്ള മറ്റൊരു സംഘമാണ് നൗഫലിനെ പണം തട്ടാനുള്ള ചുമതല ഏല്‍പ്പിച്ചതെന്നും വീഡിയോ കോളില്‍ നഗ്നത കാട്ടി വീഡിയൊ ചെയ്തത് കോഴിക്കോട്ടെ സുന്ദരിയായ യുവതിയാണെന്ന സംശയത്തിലുമാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അതേ സമയം ഇവര്‍ ഉപയോഗിച്ചു വന്നിരുന്നത് മറ്റൊരാളുടെ സിം കാര്‍ഡായിരുന്നു. യുവതിയുടെ കൈയ്യിലുള്ള ഈ സിം കാര്‍ഡ് സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ്. യുവതിയെയും നൗഫലിന് നഗ്‌നരംഗങ്ങള്‍ കൈമാറിയ വ്യക്തിയെയും കണ്ടെത്തേണ്ടതുണ്ടെന്ന് വിദ്യാനഗര്‍ സി ഐ വി വി മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പണം വാങ്ങാനെത്തിയപ്പോള്‍ നൗഫലില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കണ്ണൂര്‍ ഫോറന്‍സിക്ക് കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.
ഫോറന്‍സിക്ക് പരിശോധനയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. നൗഫലിന്റെ മൊബൈലിലേക്ക് വന്നതും ഇതില്‍ നിന്ന് പുറത്തേക്ക് വിളിച്ചതുമായ കോള്‍ രേഖകളും പൊലീസ് സൈബര്‍ സെല്ലിന്റ സഹായത്തോടെ പരിശോധിക്കുമെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
പ്രമുഖരെയടക്കം നിരവധി പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ബ്ലാക്ക് മൈലിംഗ് നടത്തി പണം തട്ടിയ സംഭവഭങ്ങള്‍ റിപേര്‍ട് ചെയ്തിട്ടുണ്ട് അതു കൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലിസിന്റെ തീരുമാനം.
നഗ്നത കാട്ടി തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ നിരവധി യുവതികളുണ്ടെന്ന വ്യക്തമായ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥ മേഖലകളിലും പ്രവര്‍ത്തിക്കുന്ന പ്രബലരുടെ പിന്തുണ സംഘത്തിന് ഉള്ളതായും പലരും ഇത്തരം സംഘങ്ങളെ ഉപയോഗിക്കുന്നതായുള്ള സംശയങ്ങളും പൊലീസ് ചൂണ്ടികാട്ടുന്നു.