ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തു, കിട്ടിയത് സ്വര്‍ണനിറം പൂശിയ ചെമ്പുതകിടുകളും ലോക്കറ്റുകളും
May 27, 2016, 18:42 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27.05.2016) ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത മൊബൈല്‍ ഫോണിനു പകരം കിട്ടിയത് സ്വര്‍ണനിറം പൂശിയ ചെമ്പുതകിടുകളും ലോക്കറ്റുകളും. ചെറുവത്തൂരിലെ സി വിപിനാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.
11,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ 3250 രൂപക്ക് കിട്ടും എന്ന മൊബൈല്‍ സന്ദേശമനുസരിച്ചാണ് വിപിന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. ആകര്‍ഷകമായ ഓഫര്‍ കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ കമ്പനി നല്‍കിയ വിലാസത്തില്‍ വിപിന്‍ മണി ഓര്‍ഡര്‍ വഴി പണമടക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് തപാല്‍ വഴി വിപിന് പാര്‍സല്‍ ലഭിച്ചത്.
ഡല്‍ഹിയില്‍ നിന്നായിരുന്നു പാര്‍സല്‍ ലഭിച്ചത്. പാര്‍സലില്‍ മൊബൈല്‍ ഫോണിന് പകരം സ്വര്‍ണനിറം പൂശിയ ചെമ്പുതകിടുകളും ചില ആരാധനാ മൂര്‍ത്തികളുടെ ചിത്രങ്ങളുള്ള ലോക്കറ്റുകളും ചെറിയ വിഗ്രഹങ്ങളും കണ്ടപ്പോഴാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം വിപിന്‍ മനസിലാക്കിയത്.
സന്ദേശം ലഭിച്ച നമ്പറില്‍ തിരിച്ച് വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
Keywords: Kasaragod, Cheruvathur, Mobile Phone, Offer, Fraud, Lockets, Message, Images, Money, Parcel, Another cheating on Online Shopping.