Police Booked | നിക്ഷേപത്തട്ടിപ്പ് പരാതിയിൽ അറസ്റ്റിലായ പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി; 'യുവതിയിൽ നിന്നും 1.99 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു'
Mar 24, 2024, 11:53 IST
കാസർകോട്: (KasaragodVartha) നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ കണ്ണൂർ കേന്ദ്രീകരിച്ചുള്ള കാനറാ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസേഴ്സ് കംപനി ഡയറക്ടർ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുൽ ചക്രപാണിക്കെതിരെ മറ്റൊരു കേസ് കൂടി കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്‌തു. കാസർകോട് നഗരത്തിനടുത്തുള്ള ബി ഫാത്വിമ എന്ന യുവതിയാണ് പരാതിക്കാരി.
കാസർകോട് പ്രസ് ക്ലബ് ജൻക്ഷനിൽ പ്രവർത്തിച്ചിരുന്ന കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ കംപനിയിൽ പണം നിക്ഷേപിച്ചാൽ അടച്ച പണം തിരിച്ച് ഏതു സമയവും എടുക്കാമെന്ന് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി 16 മുതൽ 2023 ഡിസംബർ 14 വരെ നിക്ഷേപിച്ച 1,99,900 രൂപ തിരിച്ചുനൽകാതെ വഞ്ചന കാട്ടിയെന്നാണ് ഫാത്വിമയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ചക്രപാണി, കംപനി മാനജർ രജനി എന്നിവർക്കെതിരെ ഐപിസി 420 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
മധൂർ സ്വദേശി സാബ് ഇശാഖിന്റെ പരാതിയിലാണ് ശനിയാഴ്ച രാഹുൽ ചക്രപാണിയെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സാബ് ഇശാഖിന് 2023 ജനുവരി മുതൽ ഡിസംബർ വരെ നിക്ഷേപിച്ച വകയിൽ
2,94,000 രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ബന്തടുക്കയിലെ ഒരു വീട്ടിൽ എത്തിയ രാഹുൽ ചക്രപാണിയെ ബന്തടുക്കയിലെ നിക്ഷേപകരാണ് സമ്മർദം ചെലുത്തി സ്റ്റേഷനിൽ എത്തിച്ചത്. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കേരളത്തിലും കർണാടകയിലുമായി 15 ശാഖകളാണു കംപനിക്ക് ഉണ്ടായിരുന്നത്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്നാണ് പറയുന്നത്. കാസർകോട് പഴയ പ്രസ് ക്ലബ് പരിസരത്തെ കംപനി ഓഫീസ് 2023 ഡിസംബറിൽ പൂട്ടിയിരുന്നു. നിക്ഷേപത്തുക രാഹുൽ ചക്രപാണിയുടെ അകൗണ്ടിലേക്ക് മാറ്റിയെന്നാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.നേരത്തെയും പല നിക്ഷേപത്തട്ടിപ്പ് കേസുകളിൽ രാഹുൽ ചക്രപാണി അറസ്റ്റിലായിട്ടുണ്ട്. അതേസമയം പണം നഷ്ടപ്പെട്ടതായി വ്യക്തമാക്കി കൂടുതൽ പേർ ഇയാൾക്കതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crime, Police Booked, Complaint, Investigation, Another case filed against accused who arrested in investment fraud complaint.
< !- START disable copy paste -->