മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപം മീന്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു
Mar 16, 2016, 21:47 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/03/2016) മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപം മീന്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരു ശ്രീനിവാസ കോളജിലെ ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ കുഞ്ചത്തൂര്‍ ഇര്‍ഷാദ് നഗറിലെ ഷഹദാന്‍ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന ഷാജഹാന് സഞ്ചരിച്ച സ്കൂട്ടറില്‍ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
അതിനിടെ അപകടത്തെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ഉപരോധിച്ചു. ഉപരോധം ഇപ്പോഴും തുടരുകയാണ്. ചെക്ക്പോസ്റ്റില്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ചെക്ക് പോസ്റ്റ് ഉപരോധിക്കുന്നത്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
എസ് എസ് എഫ് മഞ്ചേശ്വരം സെക്ടര്‍ മഴവില്‍ സെക്രട്ടറി, മഞ്ചേശ്വരം ഡിവിഷന് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഷെയ്ഖ് ഖാദര്‍ - താഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സാജിദ്, സഫ, ഷഹീല്‍.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ ഖബറടക്കും. ശഹദാനിന്റെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഉമര്‍ സഖാഫി പള്ളത്തൂര്, സലാം സഖാഫി, സ്വാദിഖ് ആവളം, ഫാറൂഖ് കുബനൂര്‍, കെ എം കളത്തൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Manjeshwaram, Accident, Death, Youth, Kasaragod, Scooter, Shajahan.