സനൂപിന്റെ മൃതദേഹം എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി; പോസ്റ്റുമോര്‍ട്ടം പരിയാരത്ത്
May 15, 2015, 16:36 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) കുളിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിമരിച്ച നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാസുവിന്റെ മകന്‍ സനൂപിന്റെ (15) മൃതദേഹം എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സി.ഐ. പി.കെ. സുധാകരന്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. വ്യാഴാഴ്ച വൈകിച്ച് 4.15 മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ സനൂപിനെ ചെമ്മനാട് പാലത്തിന് സമീപം ചന്ദ്രഗിരി പുഴയില്‍ കാണാതായത്. തിരച്ചലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മൃതദേഹം കാണാതായ സ്ഥലത്തുവെച്ചുതന്നെ കണ്ടെത്തിയത്.
മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയത് കടപ്പുറത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പിന്നീട് എസ്.പിയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് നാട്ടുകാരുമായി സംസാരിച്ച ശേഷമാണ് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
എസ്.പി. എത്തി ഇന്‍ക്വസ്റ്റ് നടത്തണമെന്നും വ്യക്തമായ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം അംഗീകരിച്ചതിനാലാണ് നാട്ടുകാര്‍ മൃതദേഹം പോലീസിന് വിട്ടുകൊടുത്തത്. എസ്.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കാസര്‍കോട് സി.ഐ. പി.കെ. സുധാകരനായിരിക്കും കേസ് അന്വേഷിക്കുക. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സനൂപ്. ശ്യാമളയാണ് മാതാവ്.
Related News:
സനൂപിന്റെ മൃതദേഹം പോലീസിനുവിട്ടുകൊടുക്കാതെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി
ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി
സനൂപിന്റെ മൃതദേഹം പോലീസിനുവിട്ടുകൊടുക്കാതെ നാട്ടുകാര്‍ വീട്ടിലേക്ക് കൊണ്ടുപോയി
ചന്ദ്രഗിരി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി
Keywords : Postmortem, Pariyaram Mediac College, Police, Kasaragod, Kerala, River, Missing, Police, Natives, Chandrigiri, Student, Sanoop, Anoop's death: Postmortem at Pariyaram Medical College