അന്നസീഹ 2016: ഇസ്ലാമിക് എക്‌സിബിഷന്‍ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു
Dec 19, 2016, 12:02 IST
ബേക്കല്‍: (www.kasargodvartha.com 19/12/2016) ഹദ്ദാദ് മുസ്ലിം ജമാഅത്തിന്റെ 55-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അന്നസീഹ 2016' നോടനുബന്ധിച്ച് നടത്തിയ ഇസ്ലാമിക് എക്‌സിബിഷന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.
ജമാഅത്ത് പ്രസിഡണ്ട് ബി കെ അബ്ബാസ് ഹാജി, ജമാഅത്ത് ഖത്തീബ് ശംസുദ്ദീന്‍ ലത്വീഫി പട്ടാമ്പി, സദര്‍ മുഅല്ലിം ഇബ്രാഹിം മദനി, അന്നസീഹ ചെയര്‍മാന്‍ അന്തായി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ മൊയ്തു കെ.എം സ്വാഗതവും വൈസ് ചെയര്‍മാന്‍ ഹനീഫ് പി.എച്ച് നന്ദിയും പറഞ്ഞു.